Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅധികാരവികേന്ദ്രീകരണം:...

അധികാരവികേന്ദ്രീകരണം: രണ്ടാംഘട്ടം നടപ്പാക്കും  –ചീഫ് സെക്രട്ടറി 

text_fields
bookmark_border
അധികാരവികേന്ദ്രീകരണം: രണ്ടാംഘട്ടം നടപ്പാക്കും  –ചീഫ് സെക്രട്ടറി 
cancel

തിരുവനന്തപുരം: അധികാരവികേന്ദ്രീകരണ പ്രക്രിയയുടെ രണ്ടാംഘട്ടം സംസ്ഥാനത്ത് നടപ്പാക്കുന്നതിനാകും മുന്‍ഗണന നല്‍കുന്നതെന്ന് ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ്. ചീഫ് സെക്രട്ടറിയായി ചുമതലയേറ്റശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പോരായ്മകള്‍ പൂര്‍ണമായി പരിഹരിച്ചാകും അധികാരവികേന്ദ്രീകരണ പ്രക്രിയയുടെ രണ്ടാംഘട്ടം നടപ്പാക്കുക. അധികാരവികേന്ദ്രീകരണത്തിന്‍െറയും തദ്ദേശ സര്‍ക്കാറുകളുടെയും സേവനം ജനത്തിന് പൂര്‍ണതോതില്‍ പ്രയോജനപ്പെടുത്തുന്നതരത്തില്‍ പുന$ക്രമീകരിക്കും. കേന്ദ്ര സര്‍ക്കാറില്‍നിന്ന് ലഭിക്കേണ്ട എല്ലാ വികസനപദ്ധതികളും നേടിയെടുക്കാന്‍ പൂര്‍ണതോതിലുള്ള പരിശ്രമം ഉണ്ടാകും. കേന്ദ്ര സര്‍ക്കാറിലെ ബന്ധങ്ങള്‍ കേരളത്തിന്‍െറ പുരോഗതിക്ക് വിനിയോഗിക്കുമെന്നും വിജയാനന്ദ് പറഞ്ഞു. 

തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വലിയ തോതില്‍ ഫണ്ട് നല്‍കുന്നുണ്ടെങ്കിലും അതിന് ആനുപാതികമായ പ്രയോജനം ജനത്തിന് ലഭിച്ചിട്ടില്ളെന്ന് യോഗത്തില്‍ അധ്യക്ഷതവഹിച്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഗ്രാമസഭകളുടെ പ്രവര്‍ത്തനം ഇനിയും ഊര്‍ജിതമാകേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്ന് വിരമിച്ച പി.കെ. മൊഹന്തിക്ക് യാത്രയയപ്പ് നല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala governmentcheif secretary
Next Story