ഗണേഷ് കുമാറിന്‍റെ ഡിഗ്രി യോഗ്യത പ്രീഡിഗ്രിയായി
text_fieldsകൊല്ലം: പത്തനാപുരം മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർഥി കെ.ബി ഗണേഷ് കുമാറിന്‍റെ വിദ്യാഭ്യസ യോഗ്യതയിൽ തിരുത്ത്. ഇത്തവണ നാമനിർദേശ പത്രികയുടെ ഒപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ബികോം യോഗ്യത പ്രീഡിഗ്രയാക്കി മാറ്റിയിട്ടുള്ളത്. തിരുവനന്തപുരം ഗവ. ആർട്സ് കോളജിൽ നിന്ന് പ്രീഡിഗ്രി പാസായെന്നാണ് വിവരിക്കുന്നത്.
എന്നാൽ, 2001ലെ തെരഞ്ഞെടുപ്പിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ബികോം എന്നാണ് ഗണേഷ് രേഖപ്പെടുത്തിയിട്ടുള്ളത്. 2006ൽ കേരള സർവകലാശാലയിൽ നിന്നുള്ള ബികോം ബിരുദമെന്നും 2011ൽ ബികോം പഠനം പൂർത്തീകരിച്ചിട്ടുണ്ടെന്നും വ്യക്തമാക്കുന്നു.
വിവരാവകാശ നിയമപ്രകാരം ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഗണേഷ് കുമാറിന്‍റെ വിദ്യാഭ്യാസ യോഗ്യത ചോദ്യം ചെയ്ത് ഒരു സ്വകാര്യ ഹരജി കോടതിയിൽ എത്തിയിരുന്നു. 2001, 2006 തെരഞ്ഞെടുപ്പു വേളയിലായിരുന്നു ഇത്. എന്നാൽ, ഗണേഷ് കുമാർ വിജയിച്ചതോടെ പരാതിക്കാരൻ ഹരജി പിൻവലിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
