Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നീറ്റ്​: കേരളം സുപ്രീംകോടതിയിൽ ഇളവ്​ ആവശ്യപ്പെടും

text_fields
bookmark_border
നീറ്റ്​: കേരളം സുപ്രീംകോടതിയിൽ  ഇളവ്​ ആവശ്യപ്പെടും
cancel

തിരുവനന്തപുരം: മെഡിക്കൽ പ്രവേശത്തിന് ഏകീകൃത പരീക്ഷയായ നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) നടപ്പാക്കുന്നതിൽ ഇളവ് ആവശ്യപ്പെട്ട് കേരളം സുപ്രീംകോടതിയെ സമീപിക്കും. സംസ്ഥാന സർക്കാർ നടത്തിയ എൻട്രൻസ് പരീക്ഷയുടെ അടിസ്ഥാനത്തിൽ എം.ബി.ബി.എസിനും ബി.ഡി.എസിനും പ്രവേശം നടത്താൻ അനുവദിക്കണമെന്നാണ് കേരളത്തിെൻറ ആവശ്യം.  പ്രവേശ പരീക്ഷാ കമീഷണര്‍ നടത്തിയ എൻട്രൻസ് പൂർത്തിയായെന്നും മറ്റ് നടപടികളുമായി മുന്നോട്ട് പോകാൻ അനുവദിക്കണമെന്നുമാണ് ആവശ്യപ്പെടുക.

മെഡിക്കൽ കോഴ്സുകളിലെ പ്രവേശത്തിന് നീറ്റ് നിർബന്ധമാക്കി കഴിഞ്ഞ ദിവസമാണ് സുപ്രീംകോടതി ഉത്തരവ് പുറത്തിറക്കിയത്.
സംസ്ഥാനങ്ങള്‍ നടത്തിയ പ്രവേശ പരീക്ഷകള്‍ അസാധുവാക്കരുതെന്ന് വെള്ളിയാഴ്ച കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇത് തള്ളിയ കോടതി ഇക്കാര്യം പ്രത്യേക ഹരജിയായി സമര്‍പ്പിച്ചാല്‍ പരിഗണിക്കാമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ അന്തിമ വിധി വരാത്ത കേസുകളിൽ റിവ്യൂ ഹരജി നൽകുന്നത് നിലനിൽക്കില്ല എന്ന നിയമോപദേശത്തെ തുടർന്നാണ് ഇളവ് തേടാൻ കേരളം തീരുമാനിച്ചത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story