കൊല്ലം: പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ മത്സരക്കമ്പത്തിന് സൂത്രധാരനായി പ്രവര്‍ത്തിച്ചത് അനൗണ്‍സറായ ലൗലിയെന്ന് സൂചന. കഴിഞ്ഞദിവസം കസ്റ്റഡിയിലായ ലൗലിയെ കേന്ദ്രീകരിച്ചാണ് അന്വേഷണം നീങ്ങുന്നത്. പുറ്റിങ്ങല്‍ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ഇദ്ദേഹത്തിന് പരവൂരില്‍ പടക്ക കടയുണ്ട്. ക്ഷേത്രത്തില്‍ വര്‍ഷങ്ങളായി മത്സരക്കമ്പത്തിന് അനൗണ്‍സ്മെന്‍റ് നടത്തുന്നത് ലൗലിയാണ്.
ക്ഷേത്ര ഭരണസമിതിയില്‍ അംഗമല്ലാത്ത ഇദ്ദേഹം കമ്മിറ്റിക്കാരുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്നതായി അന്വേഷണസംഘം കണ്ടത്തെി. കമ്പത്തിന് കരാറുകാരെ വിളിക്കുന്നതും ലൗലിയുടെ താല്‍പര്യപ്രകാരമായിരുന്നത്രെ. വെടിക്കെട്ടില്‍ ജയിക്കുന്ന കരാറുകാരന് ലഭിക്കുന്ന തുകയുടെ 25 ശതമാനം ഇദ്ദേഹത്തിന് കമീഷനായി കിട്ടിയിരുന്നെന്നും പറയുന്നു. പട്ടാഴി, നന്തിയോട് എന്നിവിടങ്ങളില്‍ നിന്ന് കരാറുകാരെ കമ്പം നടത്തുന്നതിനായി ലൗലി ക്ഷേത്രകമ്മിറ്റിക്കാരുടെ മുന്നിലത്തെിച്ചിരുന്നു. എന്നാല്‍, ഇവര്‍ക്ക് ലൈസന്‍സില്ലാത്തതിനാല്‍ കമ്പം നടത്താനാവില്ളെന്ന് കമ്മിറ്റിക്കാര്‍ അറിയിച്ചു. തുടര്‍ന്ന് വര്‍ക്കല കൃഷ്ണന്‍കുട്ടി, സുരേന്ദ്രന്‍ എന്നിവരെ കൊണ്ടുവന്നതും ലൗലിയാണെന്നാണ് അന്വേഷണഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച വിവരം.
മത്സരക്കമ്പത്തില്‍ കരാറുകാരെയും കാണികളെയും ആവേശം കൊള്ളിക്കുന്ന അനൗണ്‍സ്മെന്‍റ് നടത്തുന്നതില്‍ ഇയാള്‍ കേമനായിരുന്നെന്ന് പൊലീസ് പറയുന്നു. ദുരന്തദിവസം ആദ്യമുണ്ടായ അപകടത്തില്‍ വെടിക്കെട്ട് കരാറുകാരനായ സുരേന്ദ്രന്‍െറ മകനടക്കം പരിക്കേറ്റിരുന്നു. തുടര്‍ന്ന് വെടിക്കെട്ട് നിര്‍ത്തിവെക്കണമെന്ന് പരവൂര്‍ സി.ഐ ചന്ദ്രകുമാര്‍ അനൗണ്‍സറായ ലൗലിയോട് എട്ട് തവണ അറിയിച്ചത്രെ. എന്നാല്‍, ഇടക്ക് നിര്‍ത്തിവെച്ചശേഷം കമ്പം തുടരുകയായിരുന്നു. വെടിക്കെട്ടപകടവുമായി ബന്ധപ്പെട്ട് പിടിയിലായവരുടെയും പരിക്കേറ്റ് വിവിധ ആശുപത്രികളില്‍ കഴിയുന്നവരുടെയും പരിസരവാസികളുടെയും മൊഴികളില്‍ നിന്നാണ് ലൗലിയെക്കുറിച്ച് വ്യക്തമായ സൂചന അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചത്. മത്സരക്കമ്പത്തിന് മാര്‍ക്ക് ഇടുന്നതിലും ലൗലിക്ക് പങ്കുണ്ടായിരുന്നത്രെ. ദുരന്തത്തെതുടര്‍ന്ന് മൊഴിയെടുക്കാന്‍ ലൗലിയെ കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും പിന്നീട് വിട്ടയച്ചു.
തുടര്‍ന്ന് ഇയാള്‍ പൊലീസിന്‍െറ നിരീക്ഷണത്തിലായിരുന്നു. ഫോണ്‍ കോളുകളുടെ വിശദാംശങ്ങളും പരിശോധനക്ക് വിധേയമാക്കി. സംഭവവുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന പലരും വലയിലായതും ലൗലിക്ക് വന്ന ഫോണ്‍വിളികള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലൂടെയായിരുന്നു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 April 2016 12:28 AM GMT Updated On
date_range 2017-04-06T15:40:54+05:30മത്സരക്കമ്പത്തിന്‍െറ ‘സൂത്രധാരന്‍’ അനൗണ്‍സറെന്ന് സൂചന
text_fieldsNext Story