പൂഞ്ഞാറിലെ വി.എസിന്റെ പ്രസംഗം തനിക്ക് വേണ്ടി -പി.സി ജോർജ്
text_fieldsകോട്ടയം: പൂഞ്ഞാര്‍ മണ്ഡലത്തില്‍ വി.എസ്.അച്യുതാനന്ദന്റെ തെരഞ്ഞെടുപ്പ് പ്രചരണം തനിക്കുവേണ്ടിയായിരുന്നെന്ന് പി.സി. ജോര്‍ജ്. വി.എസ് പറഞ്ഞതിന്റെ അര്‍ഥം തനിക്ക് വോട്ട് ചെയ്യണമെന്നാണ്. അഴിമതിക്കെതിരെ പോരാടുന്നത് താനാണെന്നും വി.എസിനോട് ബഹുമാനമാണെന്നും ജോര്‍ജ് പറഞ്ഞു.
പൂഞ്ഞാറിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിനെത്തിയ വി.എസ് പ്രസംഗം ഒറ്റവാചകത്തിൽ ഒതുക്കുക്കിയത് വാർത്തയായിരുന്നു. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ താഴെയിറക്കാന്‍ എല്ലാവരും എൽ.ഡി.എഫിന് വോട്ട് ചെയ്യണമെന്ന് മാത്രമായിരുന്നു വി.എസ് പറഞ്ഞത്. തുടര്‍ന്ന് അദ്ദേഹം അടുത്ത മണ്ഡലമായ പാലായിലേക്ക് പോയി. എൽ.ഡി.എഫ് സ്ഥാനാര്‍ഥി പി.സി ജോസഫിന്റെ പ്രചാരണത്തിനുവേണ്ടിയാണ് വിഎസ് പൂഞ്ഞാറിലെത്തിത്. വി.എസിനെ കാണാനും പ്രസംഗം കേൾക്കാനും വൻ ജനക്കൂട്ടം എത്തിയിരുന്നു.
എന്നാല്‍ തിരക്കുപിടിച്ച തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികള്‍ ഉള്ളതുകൊണ്ടാണ് വി.എസ് പ്രസംഗം ചുരുക്കിയതെന്നാണ് ഇടത് നേതാക്കളുടെ വിശദീകരണം.
