Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൂഞ്ഞാറിലെ പ്രസംഗം...

പൂഞ്ഞാറിലെ പ്രസംഗം വി.എസ് ഒറ്റവരിയിൽ ഒതുക്കി

text_fields
bookmark_border
പൂഞ്ഞാറിലെ പ്രസംഗം വി.എസ് ഒറ്റവരിയിൽ ഒതുക്കി
cancel

മുണ്ടക്കയം: ചതുഷ്കോണ മത്സരം നടക്കുന്ന പൂഞ്ഞാറിൽ പ്രചാരണത്തിനെത്തിയ വി.എസ് അച്യുതാനന്ദൻ പ്രസംഗം വെട്ടിച്ചുരുക്കി. വഞ്ചന കാട്ടിയ ഉമ്മൻചാണ്ടി സർക്കാറിനെ താഴെയിറക്കാൻ സഹകരിക്കണമെന്ന ഒറ്റവരി പ്രസംഗമാണ് വി.എസ് കോട്ടയം ജില്ലയിലെ മുണ്ടക്കയത്ത് നടത്തിയത്.

പൂഞ്ഞാറിൽ എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ എന്നിവരെ കൂടാതെ സ്വതന്ത്ര സ്ഥാനാർഥിയായി സിറ്റിങ് എം.എൽ.എ പി.സി ജോർജും മത്സര രംഗത്തുണ്ട്. യു.ഡി.എഫ്, എൻ.ഡി.എ സ്ഥാനാർഥികളെയോ പി.സി ജോർജിനെയോ കടന്നാക്രമിച്ച് പ്രസംഗിക്കാൻ വി.എസ് തയാറായില്ല. പാലാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കേണ്ടതു കൊണ്ടാണ് വി.എസ് പ്രസംഗം ചുരുക്കിയതെന്ന് മണ്ഡലത്തിലെ എൽ.ഡി.എഫ് നേതാക്കൾ അറിയിച്ചു.

സത്യ വിരുദ്ധമായ പ്രസംഗം നടത്താന്‍ തയാറല്ലാത്തതിനാലാണ് വി.എസ് കൂടുതല്‍ സംസാരിക്കാതിരുന്നതെന്ന് പി. സി ജോര്‍ജ് പ്രതികരിച്ചു. അഴിമതിക്കെതിരെ വോട്ടുചെയ്യണം എന്ന് വി.എസ് പറഞ്ഞതിനര്‍ത്ഥം പി. സി ജോര്‍ജിന് വോട്ട് ചെയ്യണം എന്നാണ്. തനിക്ക് വി.എസിനോട് ബഹുമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vs achuthanandan
Next Story