Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്കൂളുകളിലെ ഹിജാബ് നിയന്ത്രണം: ബാലാവകാശ കമീഷന്‍െറ വിധി നടപ്പാക്കണം –എസ്.ഐ.ഒ

text_fields
bookmark_border
സ്കൂളുകളിലെ ഹിജാബ് നിയന്ത്രണം: ബാലാവകാശ കമീഷന്‍െറ വിധി നടപ്പാക്കണം –എസ്.ഐ.ഒ
cancel

കോഴിക്കോട്: കേരളത്തിലെ എല്ലാ സ്കൂളുകളിലും മുസ്ലിം വിദ്യാര്‍ഥിനികള്‍ക്ക് ശിരോവസ്ത്രവും ഫുള്‍ സ്ളീവും ധരിക്കാന്‍ അനുമതിനല്‍കണമെന്ന കേരള ബാലാവകാശ കമീഷന്‍െറ ഉത്തരവ് ഉടന്‍ നടപ്പാക്കണമെന്ന് എസ്.ഐ.ഒ സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. കഴിഞ്ഞവര്‍ഷം ഡിസംബറില്‍ പുറപ്പെടുവിച്ച ഉത്തരവില്‍ കുട്ടികളുടെ മതപരമായ അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നില്ളെന്ന് ഉറപ്പുവരുത്താനും 60 ദിവസത്തിനകം  ഉത്തരവിന്മേല്‍ വിദ്യാഭ്യാസവകുപ്പ് എടുത്ത നടപടികള്‍ കമീഷനെ അറിയിക്കാനും ഉത്തരവിട്ടിരുന്നു. എന്നാല്‍, ഇപ്പോള്‍ ഉത്തരവ് പുറപ്പെടുവിച്ച് നാലുമാസം കഴിഞ്ഞിട്ടും വിദ്യാഭ്യാസവകുപ്പ് നടപടിയെടുത്തില്ളെന്നും എസ്.ഐ.ഒ കുറ്റപ്പെടുത്തി.
എത്രയോ കാലമായി മുസ്ലിം വിദ്യാര്‍ഥിനികള്‍ മഫ്തയുടെയും ഫുള്‍ സ്ളീവ് വസ്ത്രത്തിന്‍െറയും പേരില്‍ കേരളത്തിലെ സ്കൂളുകളിലും കോളജുകളിലും വിവേചനം നേരിടുകയാണ്. ഇനിയും ഈ ഉത്തരവിന്മേല്‍ ഉദാസീനനയം തുടരുകയാണെങ്കില്‍ നിയമനടപടികളടക്കമുള്ള പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് എസ്.ഐ.ഒ സെക്രട്ടേറിയറ്റ് അറിയിച്ചു. സംസ്ഥാന പ്രസിഡന്‍റ് നഹാസ് മാള അധ്യക്ഷത വഹിച്ചു.

 

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story