Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

83 പത്രിക കൂടി സമര്‍പ്പിച്ചു.

text_fields
bookmark_border
83 പത്രിക കൂടി സമര്‍പ്പിച്ചു.
cancel

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ 83 നാമനിര്‍ദേശ പത്രിക കൂടി ചൊവ്വാഴ്ച സമര്‍പ്പിച്ചു. ഇതോടെ പത്രികകളുടെ എണ്ണം 383 ആയി. പൊതുവെ ചൊവ്വാഴ്ച പത്രികകള്‍ കുറവായിരുന്നു. ചൊവ്വാഴ്ച നല്ല ദിവസമല്ളെന്ന് വിലയിരുത്തിയാണ് പത്രിക സമര്‍പ്പണത്തിന് സ്ഥാനാര്‍ഥികള്‍ തള്ളിക്കയറാതിരുന്നതെന്നാണ് സൂചന. ഏറ്റവും കൂടുതല്‍ പത്രിക ലഭിച്ചത് മലപ്പുറം ജില്ലയിലാണ് -23 എണ്ണം. ചൊവ്വാഴ്ച ലഭിച്ച പത്രികകളുടെ എണ്ണം ജില്ല തിരിച്ച്: ബ്രാക്കറ്റില്‍ ഇതുവരെ ലഭിച്ച മൊത്തം പത്രികകളുടെ എണ്ണം. കാസര്‍കോട് ഒന്ന് (13), കോഴിക്കോട് 10 (37), വയനാട് ഒന്ന് (13), മലപ്പുറം 23 (58), പാലക്കാട് നാല്(42), തൃശൂര്‍ ആറ് (33), എറണാകുളം ഏഴ് (35), ഇടുക്കി ഒന്ന് (10), കോട്ടയംരണ്ട് (18), ആലപ്പുഴ മൂന്ന് (17), പത്തനംതിട്ട രണ്ട് (ഒമ്പത്), കൊല്ലം നാല് (25), തിരുവനന്തപുരം ആറ് (34).

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story