Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജയലക്ഷ്മിക്കെതിരെ മതസ്പര്‍ധ വളര്‍ത്തുന്ന തരത്തില്‍ ഫ്ളക്സ്; രണ്ടുപേര്‍ അറസ്റ്റില്‍
text_fieldsbookmark_border
മാനന്തവാടി: യു.ഡി.എഫ് സ്ഥാനാര്‍ഥി മന്ത്രി പി.കെ. ജയലക്ഷ്മിക്കെതിരെ മതസ്പര്‍ധ വളര്‍ത്തുന്ന തരത്തില്‍ ഫ്ളക്സ് അടിച്ച് പ്രചരിപ്പിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. മാനന്തവാടിയിലെ സ്വകാര്യ പ്രസ് ഉടമ ലാല്‍ (40), ഡിസൈനര്‍ ഉണ്ണികൃഷ്ണന്‍ (25) എന്നിവരെയാണ് വെള്ളമുണ്ട പൊലീസ് അറസ്റ്റ് ചെയ്തത്.പിന്നീട് ഇവരെ ജാമ്യത്തില്‍ വിട്ടയച്ചു. തെരഞ്ഞെടുപ്പ് ചട്ടപ്രകാരം ഫ്ളക്സ് അടിക്കുന്ന സ്ഥാപനത്തിന്‍െറ പേര്, ഫോണ്‍ നമ്പര്‍, എണ്ണം എന്നിവ രേഖപ്പെടുത്തിയിരിക്കണം. ഇവ പാലിക്കാത്തതിനാലാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. നേരത്തെ ഈ സംഭവത്തില്‍ തരുവണ സ്വദേശി സീതി തരുവണ എന്ന ഇബ്രാഹിമിനെതിരെ പൊലീസ് കേസെടുത്തിരുന്നു. സംഭവത്തിലുള്‍പെട്ട കൂടുതല്‍ പേര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും അന്വേഷണം നടന്നുവരുകയാണെന്നും പൊലീസ് പറഞ്ഞു.
Next Story
