ആറ് ഐ.ടി.ഐ വിദ്യാര്‍ഥികള്‍ ഒഴുക്കില്‍പെട്ടു; ഒരാളെ കാണാതായി
text_fieldsതലശ്ശേരി: ധര്‍മടം തുരുത്തില്‍ ആറ് ഐ.ടി.ഐ വിദ്യാര്‍ഥികള്‍ ഒഴുക്കില്‍പെട്ടു. ഒരാളെ കാണാതായി. ശനിയാഴ്ച രാവിലെ 10.30ഓടെയാണ് അപകടം. കണ്ണൂര്‍ തോട്ടട ഗവ. ഐ.ടി.ഐ വിദ്യാര്‍ഥികളായ ആറംഗ സംഘം തുരുത്തിലേക്ക് പോകാനായി വെള്ളം മുറിച്ചുകടക്കുകയായിരുന്നു. പകുതിദൂരം പിന്നിട്ടപ്പോള്‍ ആഴം വര്‍ധിച്ചു. വേലിയേറ്റ സമയമായതിനാല്‍ തിരയടിച്ചപ്പോള്‍ നിലതെറ്റി. മൂന്നുപേര്‍ക്ക് കല്ലില്‍ പിടിച്ചുനില്‍ക്കാനായപ്പോള്‍ മറ്റുള്ളവര്‍ ഒഴുക്കില്‍പെട്ടു. ഇതില്‍ രണ്ടുപേരെ മത്സ്യത്തൊഴിലാളികളായ യുവാക്കള്‍ രക്ഷപ്പെടുത്തി. പാപ്പിനിശ്ശേരി ഇരിണാവ് കരിക്കിന്‍കുളം രജീഷ് നിവാസില്‍ ലോഹിതാക്ഷന്‍െറ മകന്‍ അനുമോദിനെയാണ് (19) കാണാതായത്.
തലശ്ശേരി വാടിയില്‍പീടികയിലെ അക്ഷയ്, ചാലയിലെ ബബിലേഷ്, പുതിയതെരുവിലെ അമല്‍ജിത്ത് എന്നിവര്‍ക്ക് കല്ലില്‍ പിടികിട്ടിയപ്പോള്‍ മുങ്ങിത്താഴുകയായിരുന്ന ചോനാടത്തെ അശ്വിന്‍, പുതിയതെരുവിലെ സൗരവ് എന്നിവരെ തുരുത്തിന് സമീപത്തുള്ള മഹേഷും ശ്രവിനുമാണ് രക്ഷപ്പെടുത്തിയത്. അശ്വിനെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ പ്രഥമ ശുശ്രൂഷക്കുശേഷം വിട്ടയച്ചു. വേലിയേറ്റ സമയത്ത് തുരുത്തിലേക്ക് പോകുന്നവരോട് സാധാരണഗതിയില്‍ നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കാറുണ്ട്. എന്നാല്‍, വിദ്യാര്‍ഥി സംഘമത്തെുമ്പോള്‍ സമീപത്ത് ആരുമുണ്ടായിരുന്നില്ല. വേലിയിറക്ക സമയങ്ങളായ അതിരാവിലെയും വൈകീട്ടും ഒഴുക്ക് ഭയക്കാതെ തുരുത്തിലേക്ക് പോകാമെന്നും നാട്ടുകാര്‍ പറഞ്ഞു. ധര്‍മടം പൊലീസ്, തലശ്ശേരി ഫയര്‍ഫോഴ്സ്, റവന്യൂ അധികൃതര്‍ എന്നിവരുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ തോണിയും മറ്റുമുപയോഗിച്ച് പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്. വളപട്ടണത്തെ മുങ്ങല്‍ വിദഗ്ധരടങ്ങുന്ന സംഘവും സ്ഥലത്തത്തെി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
