മലപ്പുറം ജില്ലയില്‍ മേയ് മൂന്ന് മുതല്‍ ബസ് സമരം
text_fields
മലപ്പുറം: റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ തെറ്റായ നിലപാടുകളില്‍ പ്രതിഷേധിച്ച് മേയ് മൂന്ന് മുതല്‍ മലപ്പുറം ജില്ലയിലെ സ്വകാര്യബസുകള്‍ അനിശ്ചിതകാലത്തേക്ക് സര്‍വിസ് നിര്‍ത്തിവെക്കുമെന്ന് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് കോഓഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആര്.ടി.എ സെക്രട്ടറിയുടെ തെറ്റായ പെര്‍മിറ്റ് സമ്പ്രദായം കാരണം സര്‍വിസ് നടത്താന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്ന് ഇവര്‍ ജില്ലാ കലക്ടര്‍ക്ക് നല്കിയ നിവേദനത്തില്‍ വ്യക്തമാക്കി. ഏജന്റുമാരുടെയും പെര്‍മിറ്റുണ്ടാക്കി വില്‍പ്പന നടത്തുന്ന വാഹന ബ്രോക്കര്‍മാരുടെയും താല്പര്യമനുസരിച്ച് ടൈമിങ് കോണ്ഫറന്സുകളിലെടുക്കുന്ന തീരുമാനങ്ങള്‍ ബസ് മേഖലയെ തകര്‍ക്കും. പ്രശ്നത്തിന് പരിഹാരമായില്ളെങ്കില്‍ അനിശ്ചിതകാല സമരം തുടങ്ങും. ഹംസ ഏരിക്കുന്നന്‍, പി.കെ. മൂസ, കെ.വി. അബ്ദുറഹ്മാന്, എം.സി. കുഞ്ഞിപ്പ, പക്കീസ കുഞ്ഞിപ്പ, എം. രായിന്‍കുട്ടി എന്നിവര്‍ സംബന്ധിച്ചു.
