Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാകിസ്താനില്‍ പോകാന്‍ ആവശ്യപ്പെട്ട ആര്‍.എസ്.എസ് പ്രവര്‍ത്തകനെതിരെ കേസ്

text_fields
bookmark_border
പാകിസ്താനില്‍ പോകാന്‍ ആവശ്യപ്പെട്ട ആര്‍.എസ്.എസ് പ്രവര്‍ത്തകനെതിരെ കേസ്
cancel

കോഴിക്കോട്: ചാനല്‍ തെരഞ്ഞെടുപ്പ് പരിപാടിക്കിടെ ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റിഅംഗവും സി.പി.എം ജില്ലാ കമ്മിറ്റി അംഗവുമായ പി.എ. മുഹമ്മദ് റിയാസിനോട് പാകിസ്താനില്‍ പോകാനാവശ്യപ്പെട്ട സംഭവത്തില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനെതിരെ പൊലീസ് കേസെടുത്തു.

റിയാസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കണ്ടാലറിയാവുന്ന പ്രവര്‍ത്തകനെതിരെ വെള്ളയില്‍ പൊലീസ് കേസെടുത്തത്. ഇന്ത്യന്‍ ജനപ്രാതിനിധ്യ നിയമത്തിലെ 125ാം വകുപ്പ് (മത-സാമുദായിക സ്പര്‍ധയും വര്‍ഗീയധ്രുവീകരണവും സൃഷ്ടിക്കല്‍), ശിക്ഷാനിയമം 295 എ (സമൂഹത്തില്‍ ബോധപൂര്‍വം അസ്വസ്ഥത സൃഷ്ടിക്കല്‍) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. ചാനല്‍ ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതിയെ ഉടന്‍ പിടികൂടുമെന്ന് പൊലീസ് പറഞ്ഞു.

സ്വകാര്യ ചാനല്‍ ബുധനാഴ്ച കോഴിക്കോട് ബീച്ചില്‍ നടത്തിയ പരിപാടിക്കിടെയാണ് ബി.ജെ.പി പ്രവര്‍ത്തരുടെ ആക്രോശമുണ്ടായത്. പത്തോളം വരുന്ന പ്രവര്‍ത്തകരാണ് പരിപാടി അലങ്കോലപ്പെടുത്തിയത്. കോ-ലീ-ബി സഖ്യത്തെക്കുറിച്ച് റിയാസ് പരാമര്‍ശിച്ചപ്പോഴായിരുന്നു ആക്രമണം. അവതാരകന്‍ ഇടപെട്ടതോടെ പ്രവര്‍ത്തകര്‍ റിയാസിനൊപ്പം അവതാരകനുനേരെയും തിരിയുകയായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story