ബി.ജെ.പി അക്കൗണ്ട് തുറക്കില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍
text_fieldsതിരുവന്തപുരം: കേരളത്തില്‍ ഇത്തവണ ബി.ജെ.പി അക്കൗണ്ട് തുറക്കില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ‘1980 മുതല്‍ എല്ലാ തെരഞ്ഞെടുപ്പിലും അക്കൗണ്ട് തുറക്കുമെന്ന് അവര്‍ അവകാശവാദം ഉന്നയിക്കുന്നുണ്ട്. എന്നാല്‍ ഇത്തവണയും ഒരു നിയമസഭാ മണ്ഡലത്തില്‍ പോലും അവര്‍ക്ക് അക്കൗണ്ട് തുറക്കാനാവില്ല. ബി.ജെ.പി ചില സര്‍വെ റിപ്പോര്‍ട്ടുകളൊക്കെ ഉണ്ടാക്കി സ്വയം അവകാശവാദം ഉന്നയിക്കുന്നതല്ലാതെ യാഥാര്‍ഥ്യവുമായി അതിന് ഒരു ബന്ധവുമില്ല. എങ്ങനെയെങ്കിലും ചില മണ്ഡലങ്ങളില്‍ ജയിക്കാന്‍ കോണ്‍ഗ്രസുമായി അവര്‍ ഗൂഢാലോചന നടത്തുകയാണ്. അതിന്‍െറ ഭാഗമായി ഇരുകൂട്ടരും ചില മണ്ഡലങ്ങളില്‍ പരസ്പരം സഹായിക്കുന്നുണ്ട്. 1999ലുണ്ടായ കോലീബീ സഖ്യത്തിന്‍െറ മറ്റൊരു രൂപം ഇത്തവണയും രൂപപ്പെട്ടു വരികയാണ്. നേമത്ത് കോണ്‍ഗ്രസിന് സ്ഥാനാര്‍ഥിയില്ല. ആ സീറ്റ് സുരേന്ദ്ര പിള്ളക്ക് വിട്ടുകൊടുത്ത് രാജഗോപാലിനെ സഹായിക്കുകയാണ്. പ്രത്യുപകാരമായി തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തില്‍ ബി.ജെ.പി ദുര്‍ബലമായ മത്സരം കാഴ്ച്ചവെക്കുകയാണ്. -
കോടിയേരി പറഞ്ഞു.
ഉദുമയില്‍ കെ.സുധാകരനുമായി ബി.ജെ.പിക്ക് രഹസ്യ ധാരണയുണ്ടെന്നും 2009 കണ്ണൂരില്‍ ഇദ്ദേഹം ജയിച്ചതും ആര്‍.എസ്.എസിന്‍െറ വോട്ട് വാങ്ങിക്കൊണ്ടാണെന്ന് കോടിയേരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
