Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കതിരൂര്‍ മനോജ് വധം: പി.ജയരാജന്‍െറ ജാമ്യ ഇളവ് അപേക്ഷ 27ന് പരിഗണിക്കും

text_fields
bookmark_border
കതിരൂര്‍ മനോജ് വധം: പി.ജയരാജന്‍െറ ജാമ്യ ഇളവ് അപേക്ഷ 27ന് പരിഗണിക്കും
cancel

തലശ്ശേരി: കതിരൂര്‍ മനോജ് വധക്കേസിലെ 25ാം പ്രതിയും സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായ പി. ജയരാജന്‍ ജാമ്യവ്യവസ്ഥയില്‍ ഇളവുതേടി തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ഹരജി ഏപ്രില്‍ 27ന് പരിഗണിക്കും. മേയ് 17ന് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആരോഗ്യ സ്ഥിതി പരിശോധിക്കുന്നതിനും 18ന് സി.പി.എം നേതാവും ജയരാജന്‍െറ ബന്ധുവുമായ കാരായി രാജന്‍െറ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനും അനുമതി തേടിയാണ് ഹരജി സമര്‍പ്പിച്ചത്. സി.ബി.ഐ പ്രോസിക്യൂട്ടര്‍ ഹാജരാവുന്നതിന് വേണ്ടിയാണ് ജില്ലാ സെഷന്‍സ് ജഡ്ജി വി.ജി. അനില്‍ കുമാര്‍ ഹരജിയില്‍ വാദം കേള്‍ക്കാനായി 27ലേക്ക് മാറ്റിയത്. പി. ജയരാജന്‍ വോട്ടുചെയ്യാന്‍ അനുമതി തേടി അഡ്വ. കെ. വിശ്വന്‍ മുഖാന്തിരം നല്‍കിയ ഹരജി ജില്ലാ കോടതി അനുവദിച്ചിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story