Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഉമ്മന്‍ ചാണ്ടി എന്‍.എസ്.എസ് ആസ്ഥാനം സന്ദര്‍ശിച്ചു

text_fields
bookmark_border
  • എന്‍.എസ്.എസിന് സമദൂരം -ജി. സുകുമാരന്‍ നായര്‍

ചങ്ങനാശേരി: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പെരുന്ന എന്‍.എസ്.എസ് ആസ്ഥാനത്ത് സന്ദര്‍ശനം നടത്തി. വെള്ളിയാഴ്ച രാവിലെ 11.45ന് എന്‍.എസ്.എസ് ആസ്ഥാനത്ത് എത്തിയ മുഖ്യമന്ത്രി ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുമായി അരമണിക്കൂറോളം കൂടിക്കാഴ്ച നടത്തി. സന്ദര്‍ശനം തികച്ചും വ്യക്തിപരമായിരുന്നുവെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞു.
രാഷ്ട്രീയ സാഹചര്യങ്ങളോ തെരഞ്ഞെടുപ്പ് വിഷയങ്ങളോ ചര്‍ച്ച ചെയ്തില്ളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിയമസഭാ തെരഞ്ഞെടുപ്പിലും എന്‍.എസ്.എസ് സമദൂര നിലപാട് തന്നെയാണ് സ്വീകരിക്കുക. എന്‍.എസ്.എസിന് ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും ആഭിമുഖ്യമില്ല. എല്ലാവരോടും ഒരേ രീതിയിലുള്ള സമീപനമാണ്. ഈ നിലപാട് തുടരുമെന്നും ജി. സുകുമാരന്‍ നായര്‍ പറഞ്ഞു.

 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story