സൗദിയില്‍ വാഹനാപകടം: ഉംറ തീര്‍ഥാടകന്‍ കൊച്ചിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍
text_fieldsകൊച്ചി: ഉംറ തീര്‍ഥാടനം കഴിഞ്ഞ് മടങ്ങവേ സൗദിയില്‍ വാഹനാപകടത്തില്‍പെട്ട് ഗുരുതരാവസ്ഥയിലായതിനത്തെുടര്‍ന്ന് കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ എത്തിച്ച തൊടുപുഴ വെള്ളിയാമറ്റം വാണിയപ്പുരയില്‍ വി.എസ്. സാദിഖ് അലി (58) തീവ്ര പരിചരണ വിഭാഗത്തില്‍. വെന്‍റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുന്ന സാദിഖ് അലി അഞ്ചുദിവസം നിരീക്ഷണത്തിലാണ്. അപകടത്തില്‍ പരിക്കേറ്റ സാദിഖ് അലിയുടെ ഭാര്യ ഷൈല (52), മരുമകള്‍ നസ്രിന്‍ (24) എന്നിവരും ചികിത്സയിലാണ്. മകന്‍ ഷഫീഖിനെ (29) കഴിഞ്ഞദിവസം ഡിസ്ചാര്‍ജ് ചെയ്തു.
ശ്വാസതടസ്സത്തത്തെുടര്‍ന്നാണ് സാദിഖ് അലിയെ വെന്‍റിലേറ്ററിലേക്ക് മാറ്റിയതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തലക്കും നട്ടെല്ലിനുമാണ് സാരമായ പരിക്കുള്ളത്. എന്നാല്‍, തലച്ചോറിന് ക്ഷതം സംഭവിച്ചിട്ടില്ല. കഴുത്തില്‍ ട്യൂബിട്ട് അതുവഴിയാണ് മരുന്ന് നല്‍കുന്നത്. മരുന്നുകളോട് നല്ലരീതിയിലാണ് പ്രതികരിക്കുന്നത്. ഇടക്കിടെ കണ്ണുതുറക്കുന്നുണ്ടെന്നും ഡോകട്ര്‍മാര്‍ അറിയിച്ചു. ന്യൂറോ സര്‍ജന്‍ ഡോ. സുധീഷ് കരുണാകരന്‍, പള്‍മണോളജിസ്റ്റ് ഡോ. ജോര്‍ജ് മോത്തി ജസ്റ്റിന്‍ എന്നിവരുടെ നേതൃത്വത്തിലെ മെഡിക്കല്‍ സംഘമാണ് ചികിത്സിക്കുന്നത്. ഷൈലക്ക് തോളെല്ലിനും വാരിയെല്ലിനുമായിരുന്നു പരിക്ക്. ഐ.സി.യുവിലായിരുന്ന നസ്രിനെ വെള്ളിയാഴ്ച വാര്‍ഡിലേക്ക് മാറ്റി.
ഈ മാസം ആറിന് നാട്ടില്‍നിന്ന് പുറപ്പെട്ട സാദിഖ് അലിയും കുടുംബവും ദമ്മാമില്‍ ജോലി ചെയ്യുന്ന ഷഫീഖിനെയും കൂട്ടിയാണ് ഉംറക്കുപോയത്. 11ന് ഉംറ കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം. പിന്നില്‍നിന്നത്തെിയ ട്രക്ക് കുടുംബം സഞ്ചരിച്ച കാറില്‍ ഇടിക്കുകയായിരുന്നു. കാര്‍ ഡ്രൈവര്‍ മൂവാറ്റുപുഴ സ്വദേശി നിസാര്‍ പരിക്കില്ലാതെ രക്ഷപ്പെട്ടു. ഗുരുതരാവസ്ഥയിലായിരുന്ന സാദിഖ് അലിയെ ദമ്മാം ഹോസ്പിറ്റല്‍ കോംപ്ളക്സില്‍ പ്രവേശിപ്പിച്ചു. മറ്റു മൂന്നുപേരും 16ന് നാട്ടിലത്തെി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സതേടി.
ആരോഗ്യനില വഷളായ സാഹചര്യത്തിലാണ് സാദിഖ് അലിയെ നാട്ടിലത്തെിക്കാന്‍ ശ്രമം ആരംഭിച്ചത്. എയര്‍ ആംബുലന്‍സില്‍ കൊച്ചിയിലത്തെിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് ദമ്മാമില്‍നിന്ന് കൊച്ചിയിലേക്കുള്ള ജറ്റ് എയര്‍വേസ് ഫൈ്ളറ്റില്‍ കൊണ്ടുവരാന്‍ തീരുമാനിക്കുകയായിരുന്നു. ഫൈ്ളറ്റിന്‍െറ പിന്നിലെ ഒമ്പത് സീറ്റോളം നീക്കി വെന്‍റിലേറ്റര്‍ സൗകര്യങ്ങളൊരുക്കിയാണ് സാദിഖ് അലിയെ എത്തിച്ചത്. ഡല്‍ഹിയില്‍നിന്ന് 20ന് ദമ്മാമിലത്തെിയ ഡോ. അസ്ലമിന്‍െറ നേതൃത്വത്തിലെ മെഡിക്കല്‍ സംഘമാണ് നാട്ടിലേക്ക് മാറ്റാന്‍ നടപടി പൂര്‍ത്തിയാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.