ലാവ് ലിന്‍ കേസിനെ കുറിച്ച് എന്തുകൊണ്ട് ധര്‍മടത്ത് മിണ്ടിയില്ല; വി.എസിനോട് ഉമ്മന്‍ചാണ്ടി
text_fieldsകോഴിക്കോട്: ധര്‍മടത്ത് പിണറായിക്കു വേണ്ടി പ്രചാരണത്തിനത്തെിയ വി.എസ് എന്തുകൊണ്ട് അവിടെ ലാവ്ലിന്‍ കേസിനെ കുറിച്ച് മിണ്ടിയില്ല എന്ന് ഉമ്മന്‍ചാണ്ടി. തന്‍റെ ഫേസ്ബുക്ക് പേജിലൂടെ ആണ് ഉമ്മന്‍ചാണ്ടി വി.എസിനോട് ചോദ്യങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. പിണറായി വിജയന്‍ ലാവ്ലിന്‍ കേസില്‍ പ്രതിയാണെന്നും അദ്ദേഹത്തെ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തു നിന്ന് നീക്കണമെന്നും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്നും കാണിച്ച് വി.എസ് ധാരാളം കത്തുകള്‍ പോളിറ്റ് ബ്യൂറോക്ക് അയച്ചിരുന്നു. ആ കത്തുകള്‍ ഒന്നും പിന്‍വലിച്ചിട്ടില്ളെന്ന് ചൂണ്ടിക്കാട്ടുന്ന പോസ്റ്റില്‍ സി.ബി.ഐ പിണറായിയെ കുറ്റവിമുക്തനാക്കിയിട്ടും എന്തുകൊണ്ട് അക്കാര്യം ധര്‍മടത്ത് പറഞ്ഞില്ല എന്നു ചോദിക്കുന്നു. പിണറായി ലാവലിന്‍ കേസില്‍നിന്നു കുറ്റവിമുക്തനായെന്ന നിലപാടിലേക്ക് അങ്ങും എത്തിയെന്നാണോ? എങ്കില്‍ അതെങ്കിലും ജനങ്ങളോട് പറയേണ്ടതല്ളേ? ധര്‍മടത്തേക്ക് പോവുമ്പോള്‍ എന്തുകൊണ്ട് ടി.പിയുടെ വിധവയെ കാണാന്‍ തയ്യാറായില്ളെന്നും ബാലകൃഷ്ണപിള്ളക്കെതിരെ നടത്തിയ പോരാട്ടം വിസ്മരിച്ചുകൊണ്ട് പിള്ളയുമായി വേദി പങ്കിടുന്നത് ജനങ്ങള്‍ വീക്ഷിക്കുന്നുണ്ടെന്നും പോസ്റ്റില്‍ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം: