സോളാര്‍ തട്ടിപ്പ് : പ്രതിയുടെ വീട് പരിശോധിക്കാതിരുന്നത് എന്തുകൊണ്ടെന്ന് കമീഷന്‍
text_fieldsകൊച്ചി: സോളാര്‍ തട്ടിപ്പ് കേസില്‍ പ്രതികളെ പിടികൂടുന്നതില്‍ പെരുമ്പാവൂര്‍ സി.ഐ പി. റോയ് വീഴ്ച വരുത്തിയപ്പോഴാണ് അറസ്റ്റ് ചെയ്യാനായി താന്‍ നേരിട്ട് ഇടപെടല്‍ നടത്തിയതെന്ന് ഡിവൈ.എസ്.പി യായിരുന്ന കെ. ഹരികൃഷ്ണന്‍െറ മൊഴി. എറണാകുളം റേഞ്ച് ഐ.ജിയായിരുന്ന കെ. പത്മകുമാറിന്‍െറ നിര്‍ദേശപ്രകാരമാണ് ഇപ്രകാരം ചെയ്തതെന്നും സോളാര്‍ തട്ടിപ്പ് അന്വേഷിക്കുന്ന ജസ്റ്റിസ് ജി. ശിവരാജന്‍ കമീഷന്‍ മുമ്പാകെ ഹരികൃഷ്ണന്‍ മൊഴി നല്‍കി. ഡിവൈ.എസ്.പി നല്‍കുന്ന മറുപടികള്‍ തൃപ്തികരമല്ളെന്നും അറസ്റ്റ് ചെയ്തയുടന്‍ സ്ഥലത്തത്തെിയ ഡിവൈ.എസ്.പി പ്രതിയുടെ വീട് പരിശോധിക്കാന്‍ നിര്‍ദേശിക്കാതിരുന്നത് എന്തുകൊണ്ടെന്ന് മനസ്സിലാവുന്നില്ളെന്നും മൊഴി രേഖപ്പെടുത്തുന്നതിനിടെ ജസ്റ്റിസ് ശിവരാജന്‍ ആരാഞ്ഞു.
സരിത എസ്. നായരെ തിരുവനന്തപുരം ഇടപ്പഴഞ്ഞിയിലെ വീടിന് മുന്നില്‍വെച്ചാണ് അറസ്റ്റ് ചെയ്തതെങ്കിലും സാധാരണ വഞ്ചനാക്കേസ് മാത്രമാണെന്ന് കരുതിയാണ് വീട് പരിശോധിക്കാതിരുന്നതെന്ന് ഹരികൃഷ്ണന്‍ പറഞ്ഞു. സരിതയെ അറസ്റ്റ് ചെയ്യാന്‍ കാണിച്ച താല്‍പര്യം തെളിവ് ശേഖരിക്കുന്നതില്‍ കാണിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് കമീഷന്‍ ആരാഞ്ഞു. സരിതയ്ക്കെതിരായ സജാദിന്‍െറ പരാതിയും മൊഴിയും വായിച്ചപ്പോള്‍ ഒരു സാധാരണ വഞ്ചനാക്കേസ് മാത്രമായാണോ തോന്നിയതെന്നും കമീഷന്‍ ചോദിച്ചു. ഇത്തരം ഒരുപാട് പരാതികള്‍ കിട്ടാറുണ്ടെന്നായിരുന്നു മറുപടി. അങ്ങനെയൊരു സാധാരണ സിവില്‍ കേസ് മാത്രമെങ്കില്‍ ഈ കേസില്‍ മാത്രം ഐ.ജിയും ഡിവൈ.എസ്.പിയും ഇടപെടുകയും പാതിരാത്രി വഴിയില്‍നിന്ന് അറസ്റ്റ് ചെയ്ത സംഭവവും എന്തുകൊണ്ട് ഉണ്ടായി എന്നായി കമീഷന്‍െറ ചോദ്യം. കേസുമായി ബന്ധപ്പെട്ട് എന്തൊക്കെയോ ഗൗരവ സംഗതികളുണ്ടായതായി ഐ.ജിയുടെയും ഡിവൈ.എസ്.പിയുടെയും നടപടിയില്‍ നിന്ന് സംശയിക്കുന്നതായി തുടര്‍ന്ന് കമീഷന്‍ നിരീക്ഷിച്ചു.
കേസില്‍ കാര്യമായ അന്വേഷണം നടക്കുന്നില്ളെന്ന് പെരുമ്പാവൂര്‍ സ്വദേശി സജാദ് ഐ.ജി കെ. പത്മകുമാറിനോട് പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് അന്വേഷിക്കാന്‍ ഐ.ജി തന്നോട് നിര്‍ദേശിച്ചതെന്ന് ഹരികൃഷ്ണന്‍ പറഞ്ഞു. സരിതയെ അറസ്റ്റ് ചെയ്യുമ്പോള്‍ ഒരു സാധാരണ വഞ്ചനാക്കേസ് എന്നതിനപ്പുറമുള്ള മാനം ഇതിനുണ്ടായിരുന്നില്ല. എന്നാല്‍, അന്വേഷണ ഉദ്യോഗസ്ഥന്‍ സി.ഐ വി. റോയ് ആണെന്നിരിക്കേ അദ്ദേഹത്തെ മറികടന്ന് എസ.്ഐയെയും കൂട്ടരെയും അയയ്ക്കുകയും നേരിട്ട് അവിടേക്കു പോവുകയും ചെയ്തത് എന്തുകൊണ്ടാണെന്ന് കമീഷന്‍ ചോദിച്ചു. സി.ഐക്ക് മറ്റൊരിടത്ത് രാത്രികാല പരിശോധനാ ഡ്യൂട്ടി ഉണ്ടായിരുന്നതിനാലാണ് അദ്ദേഹത്തിന്‍െറ അറിവോടെ എസ്.ഐയെ അയച്ചതെന്ന് ഹരികൃഷ്ണന്‍ മറുപടി നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
