പരസ്പരം പോരടിക്കുന്ന സി.പി.എമ്മിന് കോണ്‍ഗ്രസിനെ തോല്‍പ്പിക്കാനാവില്ല -വി. മുരളീധരന്‍
text_fieldsതിരുവനന്തപുരം: പരസ്പരം പോരടിക്കുകയും ചളിവാരിയെറിയുകയും ചെയ്യുന്ന സി.പി.എമ്മിന് കേരളത്തില്‍ കോണ്‍ഗ്രസിനെയും യു.ഡി.എഫിനെയും തോല്‍പ്പിക്കാനാവില്ളെന്ന് ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡന്‍റ് വി. മുരളീധരന്‍. വി.എസ്. അച്യുതാനന്ദനും പിണറായി വിജയനും തമ്മിലെ പോര് സി.പി.എമ്മിലെ ആഭ്യന്തരസംഘര്‍ഷത്തിന്‍െറ ബഹിര്‍സ്ഫുരണമാണ്. കേന്ദ്രനേതൃത്വം എത്ര ഏച്ചുകെട്ടിയാലും ഇവരെ ഒന്നിപ്പിക്കാനാവില്ല. സ്ഥാനാര്‍ഥിനിര്‍ണയത്തിന് ഡല്‍ഹിയില്‍ ഹൈകമാന്‍ഡിന്‍െറ സാന്നിധ്യത്തില്‍ ഒരാഴ്ചയോളം തമ്മിലടിച്ച കോണ്‍ഗ്രസും രണ്ട് ഗ്രൂപ്പായി തിരിഞ്ഞ് അങ്കംവെട്ടുന്ന സി.പി.എമ്മും ഒരേ നാണയത്തിന്‍െറ രണ്ടുവശങ്ങളാണ്. പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസുമായി പരസ്യ ധാരണയുണ്ടാക്കിയ സി.പി.എമ്മിലെ ഒരുവിഭാഗം കേരളത്തില്‍ അവരുമായി രഹസ്യധാരണയിലാണെന്നും മുരളീധരന്‍ പ്രസ്താവനയില്‍ ആരോപിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.