വാക്കുകള്‍ വളച്ചൊടിച്ചു; വി.എസിനെ പാർട്ടി വിരുദ്ധനെന്ന് പറഞ്ഞിട്ടില്ല -പിണറായി
text_fieldsകൊല്ലം: വി.എസ് അച്യുതാനന്ദൻ പാര്‍ട്ടി വിരുദ്ധനാണെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ. താന്‍ വി.എസിനെ ആക്ഷേപിച്ചു എന്ന് വരുത്താനും എൽ.ഡി.എഫിലെ ഐക്യം തകര്‍ക്കാനുമാണ് ചില മാധ്യമങ്ങൾ ശ്രമിക്കുന്നതെന്നും പിണറായി കൊല്ലത്ത് പറഞ്ഞു.
വളരെ സൂക്ഷിച്ചുവേണം ഇടതുപക്ഷ നേതാക്കളുടെ അഭിപ്രായപ്രകടനങ്ങള്‍ എന്ന വി.എസിന്‍െറ ഫേസ്ബുക് പോസ്റ്റ് തന്നെ ഉദ്ദേശിച്ചല്ലെന്ന് പിണറായി പറഞ്ഞു. വിജയന്‍. കൊല്ലം പ്രസ് ക്ളബിന്‍െറ മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായരുന്നു അദ്ദേഹം. വി.എസ് എന്തു പറഞ്ഞാലും തന്നെ ഉദ്ദേശിച്ചാണെന്ന മാധ്യമങ്ങളുടെ നിലപാടാണ് പ്രശ്നം. തെരഞ്ഞെടുപ്പ് സമയത്ത് ചില മാധ്യമങ്ങളെ തെറ്റായ വഴിക്ക് നിക്ഷിപ്ത താല്‍പര്യക്കാര്‍ ഉപയോഗിക്കുന്നതിനെതിരെ മാധ്യമങ്ങള്‍തന്നെ രംഗത്തുവന്നിരുന്നു. പെയ്ഡ് ന്യൂസ് എന്ന് വിളിക്കുന്ന ഈ ജീര്‍ണതയില്‍നിന്ന് വ്യത്യസ്തമാണ് കേരളത്തിലെ ചിത്രം. തിരുവനന്തപുരത്തെ മീറ്റ് ദ പ്രസില്‍ ആലപ്പുഴ സമ്മേളനവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ വന്നു. അതിന് മറുപടിയും നല്‍കി. എന്നാല്‍, വി.എസിനെ താന്‍ പാര്‍ട്ടി വിരുദ്ധനെന്ന് വിളിച്ചെന്ന തരത്തിലാണ് ചില മാധ്യമങ്ങളില്‍ വാര്‍ത്ത വന്നത്.
ഇടതുമുന്നണിയിലും സി.പി.എമ്മിലും കലഹമുണ്ടെന്ന് വരുത്തുകയാണ് ജനം ഉപേക്ഷിച്ച യു.ഡി.എഫിന്‍െറ ലക്ഷ്യം. പാര്‍ട്ടി ശത്രുക്കള്‍ ആസൂത്രണം ചെയ്ത കാര്യങ്ങള്‍ക്ക് ചില മാധ്യമങ്ങള്‍ ഇരയായി. മുമ്പും അതിനെ നേരിട്ടാണ് സി.പി.എം വന്നത്. ഇതൊന്നും മാന്യമായ മാധ്യമപ്രവര്‍ത്തനമല്ല. ഇത്തരം സാഹചര്യത്തില്‍ താന്‍ എങ്ങനെ മാധ്യമങ്ങളുമായി സംസാരിക്കുമെന്നും അദ്ദേഹം ചോദിച്ചു. ആലപ്പുഴ സമ്മേളനവുമായി ബന്ധപ്പെട്ട് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗീകരിച്ച പ്രമേയം പി.ബി കമീഷന്‍െറ പരിഗണനയിലാണ്. എന്നാല്‍, വി.എസിന് എതിരായ ഈ പ്രമേയം ഇപ്പോള്‍ പ്രസക്തമല്ല, കേരളത്തില്‍ നിലനില്‍ക്കുന്ന വിഷയമല്ല. പി.ബി കമീഷന്‍െറ പരിഗണനയിലുള്ള പ്രമേയം തള്ളുകയോ കൊള്ളുകയോ ചെയ്യാം. തിരുവനന്തപുരം മീറ്റ് ദ പ്രസില്‍ മറുപടി പറയുമ്പോള്‍ ഇക്കാര്യംകൂടി പറയേണ്ടതായിരുന്നു. എന്നാല്‍, ചോദ്യം വരാത്തതിനാല്‍ പറഞ്ഞില്ല. താനും വി.എസും തമ്മില്‍ ഒരു പ്രശ്നവുമില്ലെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.
ഈ വാർത്ത വന്ന ശേഷം അടുത്ത പൊതു സമ്മേളനത്തിൽ താൻ വിശദീകരണം നൽകി. അപ്പോൾ സീതാറാം യെച്ചൂരി വിളിച്ച് പറഞ്ഞത് കൊണ്ടാണ് തിരുത്തിയെന്നാണ് ചിലർ വാർത്ത കൊടുത്തത്. എന്നാൽ യെച്ചൂരി തന്നെ വിളിച്ചിട്ടില്ല. മുമ്പ് പറഞ്ഞത് തിരുത്തിയെന്നതും തെറ്റാണ്. തിരുവനന്തപുരത്ത് പറഞ്ഞ അതേ കാര്യങ്ങൾ തന്നെയാണ് ആറ്റിങ്ങലിലും പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.