അഹമ്മദിന്‍െറ ചുവന്ന തുണി ഒഴിവാക്കിയത് വന്‍ ട്രെയിന്‍ ദുരന്തം
text_fieldsകാസര്‍കോട്: മദ്റസയിലേക്ക് മക്കളെയുംകൊണ്ട് പോവുകയായിരുന്ന കാല്‍നട യാത്രക്കാരന്‍ പാളത്തിലെ വിള്ളല്‍ കണ്ടപ്പോള്‍ ചുവന്നതുണി കാണിച്ച് ട്രെയിന്‍ നിര്‍ത്തി ദുരന്തം ഒഴിവാക്കി. സി.പി.സി.ആര്‍.ഐയിലെ താല്‍ക്കാലിക സെക്യൂരിറ്റി ജീവനക്കാരനായ അഹമ്മദാണ് അവസരോചിതമായ ഇടപെടല്‍ നടത്തി ട്രെയിന്‍ നിര്‍ത്തിച്ചത്.
ചൊവ്വാഴ്ച രാവിലെ രണ്ട് മക്കളുമായി ചൗക്കി കടപ്പുറത്തെ റെയില്‍പാളം മുറിച്ച് കടക്കുന്നതിനിടയിലാണ് അഹമ്മദ് പാളത്തില്‍ വിള്ളല്‍ കണ്ടത്.
ഉടന്‍ വീട്ടില്‍നിന്ന് ചുവന്ന തുണിയെടുത്ത് ട്രാക്കിലൂടെ കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍ ഭാഗത്തേക്ക് കിലോമീറ്ററോളം ഓടി.
അപ്പോഴേക്കും തിരുവനന്തപുരത്ത് നിന്ന് മംഗളൂരുവിലേക്കുള്ള മാവേലി എക്സ്പ്രസ് ചൂളം വിളിച്ച് വരുന്നതു കണ്ടു. ചുവപ്പ് വസ്ത്രങ്ങള്‍ വായുവില്‍ ഉയര്‍ത്തി അഹമ്മദ് വണ്ടി നിര്‍ത്താന്‍ ആംഗ്യം കാണിച്ച് നിലവിളിച്ചു.
ഇത് ശ്രദ്ധയില്‍പെട്ട ലോക്കോപൈലറ്റ് വണ്ടി നിര്‍ത്തി കാര്യം അന്വേഷിച്ചപ്പോള്‍ ട്രാക്കില്‍ കണ്ട വിള്ളല്‍ അഹമ്മദ് ശ്രദ്ധയില്‍പെടുത്തി. തുടര്‍ന്ന് പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന സീതാബഗനെ വിളിച്ച് വിവരമറിയിച്ചു.
സീനിയര്‍ എന്‍ജിനീയര്‍ വി.കെ. പാത്തൂരിന്‍െറ നേതൃത്വത്തില്‍ കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍നിന്ന് ഉദ്യോഗസ്ഥരത്തെി വിള്ളല്‍ അടച്ചാണ് മാവേലി എക്സ്പ്രസിന് കടന്നു പോകാന്‍ സാഹചര്യമൊരുക്കിയത്.
അവസരോചിതമായി ഇടപെട്ട അഹമ്മദിനെ റെയില്‍വേ ഉദ്യോഗസ്ഥര്‍ അഭിനന്ദിച്ചു.
ലോക്കോ പൈലറ്റ് ഇദ്ദേഹത്തെ ട്രെയിനില്‍ കയറ്റി വീടിനടുത്ത ട്രാക്കില്‍ ഇറക്കികൊടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
