പ്രവാസി കമീഷന്‍: സര്‍ക്കാറിന്‍െറയും തെരഞ്ഞെടുപ്പ് കമീഷന്‍െറയും വിശദീകരണം തേടി
text_fieldsകൊച്ചി: പ്രവാസി മലയാളികളുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ നിയമിച്ച പ്രവാസി കമീഷന്‍െറ രൂപവത്കരണം ഉടന്‍ വേണമെന്ന ഹരജിയില്‍ ഹൈകോടതി തെരഞ്ഞെടുപ്പ് കമീഷന്‍െറയും സര്‍ക്കാറിന്‍െറയും വിശദീകരണം തേടി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്‍െറ പേരില്‍ കമീഷന്‍ രൂപവത്കരണം തടസ്സപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി കളമശ്ശേരി സ്വദേശി കെ.എസ്. ഹമീദാണ് കോടതിയെ സമീപിച്ചത്. ജസ്റ്റിസ് സി.കെ. അബ്ദുല്‍ റഹീം, ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
നോണ്‍ റെസിഡന്‍ഷ്യല്‍ ഇന്ത്യന്‍ (കേരളൈറ്റ്) കമീഷന്‍ ആക്ട് 2016 നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ജനുവരിയില്‍ തീരുമാനമെടുക്കുകയും മന്ത്രിസഭയുടെ അംഗീകാരം ലഭിക്കുകയും ഗസറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. ജസ്റ്റിസ് പി. ഭവദാസനെ കമീഷന്‍െറ ചെയര്‍മാനായും പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപനമുണ്ടായത് മാര്‍ച്ച് നാലിനാണ്. ഇതിനുമുമ്പേ ഗസറ്റില്‍ പ്രസിദ്ധീകരിച്ച് കമീഷന്‍ രൂപവത്കരണത്തിന്‍െറ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതാണ്. ഈ സാഹചര്യത്തില്‍, കമീഷന്‍ രൂപവത്കരണത്തിനോ ചെയര്‍മാന്‍െറ ചുമതലയേല്‍ക്കലിനോ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം തടസ്സമല്ളെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടി.
പ്രവാസികളുടെ പ്രശ്നങ്ങള്‍ പഠിക്കലാണ് കമീഷന്‍െറ ചുമതല. ഇത് ഒരുതരത്തിലും പ്രവാസികളെ സ്വാധീനിക്കാന്‍ ഇടവരില്ല. എന്നാല്‍, തെരഞ്ഞെടുപ്പ് കമീഷന്‍െറയും നിയമവകുപ്പിന്‍െറയും ഇടപെടലിന്‍െറ പേരില്‍ കമീഷന്‍ രൂപവത്കരണം തടയപ്പെട്ടിരിക്കുകയാണ്. പ്രവാസികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക സംവിധാനങ്ങള്‍ നിലവിലില്ല.
ഈ സാഹചര്യത്തില്‍ കമീഷന്‍ പ്രവര്‍ത്തനം സമയബന്ധിതമായി ആരംഭിക്കേണ്ടതാണ്. അതിനാല്‍ കമീഷന്‍ രൂപവത്കരണത്തിന് അടിയന്തര നടപടി സ്വീകരിക്കണമെന്നും ഇതിന് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം തടസ്സമല്ളെന്ന് പ്രഖ്യാപിക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.