Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മദ്യനയം കുറ്റമറ്റ രീതിയിൽ നടപ്പാക്കും -സുധീരൻ

text_fields
bookmark_border
മദ്യനയം കുറ്റമറ്റ രീതിയിൽ നടപ്പാക്കും -സുധീരൻ
cancel

കൊച്ചി: സംസ്ഥാനത്തെ മദ്യനയം കുറ്റമറ്റരീതിയിൽ നടപ്പാക്കാനുള്ള വഴികൾ പരിശോധിച്ച് നടപടിയെടുക്കണമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരൻ. മദ്യനയത്തിന്‍റെ ഭാഗമായാണ് പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് അനുവദിച്ചതെന്നാണ് സർക്കാർ വിശദീകരണം. പുതിയ  ബാറുകൾ അനുവദിക്കാനുണ്ടായ സാഹചര്യത്തിന്‍റെ എല്ലാ വശങ്ങളും പരിശോധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നിലവിലുള്ള മദ്യനയത്തില്‍ വിട്ടുവീഴ്ചയുണ്ടാകില്ല.  മദ്യനയം പഴുതുകളില്ലാതെ നടപ്പാക്കുകയാണ് സർക്കാരിന്‍റെ ലക്ഷ്യമെന്നും സുധീരൻ പറഞ്ഞു.
സംസ്ഥാനത്ത് ആറ് പഞ്ചനക്ഷത്ര ഹോട്ടലുകള്‍ കൂടി ബാര്‍ ലൈസന്‍സ് അനുവദിക്കാന്‍ കോടതി വിധി പ്രകാരം എക്‌സൈസ് നടപടിയെടുത്തിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story