Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഉമ്മൻചാണ്ടി കാന്തപുരവുമായി കൂടിക്കാഴ്ച നടത്തി

text_fields
bookmark_border
ഉമ്മൻചാണ്ടി കാന്തപുരവുമായി കൂടിക്കാഴ്ച നടത്തി
cancel

കോഴിക്കോട്: മുഖ്യമന്ത്രി ഉമ്മൻചാണ്ടി കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാരുമായി കൂടിക്കാഴ്ച നടത്തി. കാരന്തൂർ മർകസിലായിരുന്നു കൂടിക്കാഴ്ച. മുഖ്യമന്ത്രിയുടെ വിശ്വസ്തനായ ടി. സിദ്ധീഖ് ജനവിധി തേടുന്ന കുന്ദമംഗലം മണ്ഡലത്തിലെ വോട്ടുകൾ ഉറപ്പാക്കുകയാണ് സന്ദർശന ലക്ഷ്യമെന്നാണറിയുന്നത്. കൂടാതെ മറ്റു മണ്ഡലങ്ങളിലും എ.പി വിഭാഗത്തിൻെറ പിന്തുണ ഉറപ്പാക്കുക ഉമ്മൻചാണ്ടിയുടെ ലക്ഷ്യമാണ്.

എന്നാൽ സന്ദർശനത്തിൽ രാഷ്ട്രീയമില്ലെന്ന് ഉമ്മൻചാണ്ടി പ്രതികരിച്ചു. സൗഹൃദ സന്ദർശനം മാത്രമാണ് നടന്നത്. കോഴിക്കോട് എത്തുമ്പോൾ ഇവിടെ വരിക പതിവാണെന്ന് പറഞ്ഞ മുഖ്യമന്ത്രി സർക്കാറിൻെറ മദ്യനയത്തിൽ മാറ്റമുണ്ടാകില്ലെന്ന് വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ സന്ദർശനത്തിൽ രാഷ്ട്രീയമായ ചർച്ചകൾ നടന്നിട്ടില്ലെന്ന് കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാരും പ്രതികരിച്ചു. ടി. സിദ്ധീഖും മുഖ്യമന്ത്രിയുടെ കൂടെയുണ്ടായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story