Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആറാട്ട് ഘോഷയാത്ര:...

ആറാട്ട് ഘോഷയാത്ര: തിരുവനന്തപുരം വിമാനത്താവളം അഞ്ചുമണിക്കൂര്‍ അടച്ചിടും

text_fields
bookmark_border
ആറാട്ട് ഘോഷയാത്ര: തിരുവനന്തപുരം വിമാനത്താവളം അഞ്ചുമണിക്കൂര്‍ അടച്ചിടും
cancel

തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട് ഘോഷയാത്രയോടനുബന്ധിച്ച് ബുധനാഴ്ച വൈകീട്ട് ആറുമുതല്‍ രാത്രി ഒമ്പതുവരെ തിരുവനന്തപുരം വിമാനത്താവളം അടച്ചിടും. ഇതേതുടര്‍ന്ന് എയര്‍ ഇന്ത്യ/ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സമയം താഴെപ്പറയുംവിധം ക്രമീകരിച്ചു:
ഏപ്രില്‍ 20
1. ചെന്നൈ-തിരുവനന്തപുരം എയര്‍ ഇന്ത്യ വിമാനം (എ.ഐ 967) വൈകീട്ട് 5.40ന് പകരം രാത്രി ഒമ്പതിനാകും എത്തുക.
2. തിരുവനന്തപുരം-ഷാര്‍ജ വിമാനം (എ.ഐ 967) വൈകീട്ട് 6.35ന് പകരം രാത്രി 9.45ന്.
3. മുംബൈ-തിരുവനന്തപുരം വിമാനം (എ.ഐ667) വൈകീട്ട് 7.50ന് പകരം രാത്രി 9.05ന്.
തിരുവനന്തപുരം - മുംബൈ വിമാനം (എ.ഐ 668) രാത്രി 8.25ന് പകരം 9.45നു പുറപ്പെടും.
4. തിരുവനന്തപുരം- അബൂദബി വിമാനം (ഐ.എക്സ് 537) വൈകീട്ട് 5.20ന് പകരം രാത്രി 9.15ന്.
5. തിരുവനന്തപുരം-മസ്കത്ത് വിമാനം (ഐ.എക്സ് 549) രാവിലെ 7.40ന് പകരം 7.10ന്.
മടക്കയാത്രയില്‍
മസ്കത്തില്‍നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാനം (ഐ.എക്സ് 554) വൈകീട്ട് 4.15ന് പകരം 3.45നായിരിക്കും എത്തുക.
6. തിരുവനന്തപുരത്തുനിന്ന് ദുബൈക്കുള്ള വിമാനം (ഐ.എക്സ് 539) വൈകീട്ട് 5.10ന് പകരം രാത്രി 9.30ന്.
ഏപ്രില്‍ 21ന്
1. ഷാര്‍ജ- തിരുവനന്തപുരം വിമാനം (എ.ഐ 968) രാവിലെ 6.55ന് തിരുവനന്തപുരത്ത് എത്തും.
2. തിരുവനന്തപുരം-ചെന്നൈ വിമാനം (എ.ഐ 968) രാവിലെ 6.35ന് പകരം 7.30ന് ആയിരിക്കും പുറപ്പെടുക.
3. അബൂദബി- തിരുവനന്തപുരം വിമാനം (  ഐ.എക്സ് 5388) പുലര്‍ച്ചെ 2.45ന് പകരം രാവിലെ 6.35ന്.
4. ദുബൈ-് തിരുവനന്തപുരംവിമാനം (ഐ.എക്സ് 5400) പുലര്‍ച്ചെ 2.25ന് പകരം രാവിലെ 6.50ന്.

Show Full Article
TAGS:trivandrum airport 
Next Story