Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നിര്‍മാണത്തിലിരുന്ന മെട്രോപാലം തകര്‍ന്നു; എട്ടു പേര്‍ക്ക് പരിക്ക്

text_fields
bookmark_border
നിര്‍മാണത്തിലിരുന്ന മെട്രോപാലം തകര്‍ന്നു; എട്ടു പേര്‍ക്ക് പരിക്ക്
cancel

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ലക്‌നൗവില്‍ നിര്‍മാണത്തിലിരുന്ന മെട്രോപാലം തകര്‍ന്നു വീണ് എട്ടു പേര്‍ക്ക് പരിക്കേറ്റു. ലക്‌നൗവിലെ അസംബൗഗ് പ്രദേശത്തെ മെട്രോ പാലത്തിൻെറ ഒരു ഭാഗമാണ് രാവിലെ തകര്‍ന്ന വീണത്. തൊഴിലാളികള്‍ കോണ്‍ക്രീറ്റ് നിറക്കുന്നതിനിടെ പാലത്തിന്റെ ഒരു ഭാഗം തകര്‍ന്നു വീഴുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആർക്കും ഗുരുതര പരിക്കില്ല.  

അപകടം നടന്നയുടന്‍ തന്നെ ക്രെയിനിന്റെ സഹായത്താല്‍ അവശിഷ്ടങ്ങള്‍ നീക്കി തൊഴിലാളികളെ രക്ഷപ്പെടുത്തിയിരുന്നു. തൊഴിലാളികള്‍ ആരും തന്നെ അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിയിട്ടില്ലെന്ന് ഉറപ്പ് വരുത്തിയതായി ജില്ലാ മജിസ്‌ട്രേട്ട് രാജ്ശേഖര്‍ പറഞ്ഞു.


 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story