Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പരവൂര്‍ ദുരന്തം; മൃതദേഹം വീണ്ടും  മാറി സംസ്കരിച്ചു

text_fields
bookmark_border
പരവൂര്‍ ദുരന്തം; മൃതദേഹം വീണ്ടും  മാറി സംസ്കരിച്ചു
cancel

കഴക്കൂട്ടം: പരവൂര്‍ ദുരന്തത്തില്‍ മരിച്ചയാളുടെ മൃതദേഹം മാറി സംസ്കരിച്ചു. കഴക്കൂട്ടം കരിയില്‍ ശ്രീനഗര്‍ അനിലാ ഭവനില്‍ അനുലാലിന്‍െറ (32) മൃതദേഹമാണ് മാറി സംസ്കരിച്ചത്. അപകടത്തില്‍ മരിച്ച പരവൂര്‍ സ്വദേശി രഘുനാഥക്കുറുപ്പിന്‍െറ മൃതദേഹത്തിന് പകരമാണ് ബന്ധുക്കള്‍ അനുലാലിന്‍െറ മൃതദേഹം സംസ്കരിച്ചത്. അനുലാലിനെ കാണാനില്ളെന്ന് കാട്ടി ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. ഏപ്രില്‍ 12ന് ഡി.എന്‍.എ ടെസ്റ്റിന് അനുലാലിന്‍െറ ബന്ധുക്കള്‍ സാമ്പ്ള്‍ നല്‍കിയിരുന്നു. എന്നാല്‍, ഏപ്രില്‍ 14ന് രഘുനാഥക്കുറുപ്പിന്‍െറ ബന്ധുക്കള്‍ക്ക് മൃതദേഹം വിട്ടുനല്‍കി. അന്നാണ് രഘുനാഥക്കുറുപ്പിന്‍െറ ബന്ധുക്കള്‍ സാമ്പ്ള്‍ നല്‍കിയത്. ഞായറാഴ്ച മരണാനന്തര കര്‍മം നടത്താനിരിക്കെയാണ് മൃതദേഹം മാറിയത് പുറത്തറിയുന്നത്. മരണാനന്തരകര്‍മം നടത്തരുതെന്ന് കാട്ടി അനുലാലിന്‍െറ ബന്ധുക്കള്‍ പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്. രഘുനാഥക്കുറുപ്പിന്‍െറ മൃതദേഹം മോര്‍ച്ചറിയിലാണ്. 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story