തര്‍ക്കത്തിനിടെ കുത്തേറ്റ യുവാവ് മരിച്ചു
text_fields
കൊല്ലം: കാര്‍ കടന്നുപോകുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ കുത്തേറ്റ യുവാവ് മരിച്ചു. കൊല്ലം വടക്കുംഭാഗം ലേക്ദര്‍ശന്‍ നഗര്‍ തുരുത്തില്‍ പുരയിടത്തില്‍ സിജോ സെബാസ്റ്റ്യന്‍ (23) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി പത്തരയോടെ ജില്ലാ ആശുപത്രി റോഡിന് സമീപമുള്ള ബിയര്‍ പാര്‍ലറിന് മുന്നിലാണ് സംഭവം. സിജോ ബന്ധുവായ ജിജോയുമായി സംസാരിച്ചുനില്‍ക്കെ ബിയര്‍ പാര്‍ലറില്‍നിന്ന് പുറത്തേക്ക് വന്ന കാര്‍ കടന്നുപോകുന്നതിനെ ചൊല്ലി ഇവരും കാറിലുണ്ടായിരുന്നവരും തര്‍ക്കമായി. പ്രശ്നം രൂക്ഷമായതോടെ കാറിലുണ്ടായിരുന്ന നാലംഗസംഘം ഇവരെ ആക്രമിച്ചു. സിജോക്ക് കുത്തേറ്റു. നിലവിളി കേട്ട് ആള്‍ക്കാര്‍ ഓടിയത്തെിയതോടെ കാര്‍ ഉപേക്ഷിച്ച് അക്രമികള്‍ രക്ഷപ്പെട്ടു. ഗുരുതര പരിക്കേറ്റ സിജോയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും ശനിയാഴ്ച പുലര്‍ച്ചയോടെ മരിച്ചു. സംഭവത്തില്‍ നാല് പേരെ കസ്റ്റഡിയിലെടുത്തതായും ജോനകപ്പുറം സ്വദേശി സനോഫറാണ് കുത്തിയതെന്നും ഈസ്റ്റ് പൊലീസ് പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുമ്പ് കൊല്ലം എ.ജെ ഹാളില്‍ വിവാഹ സല്‍ക്കാരത്തിനിടെ ഒരാളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്നു സനോഫറെന്നും പൊലീസ് പറഞ്ഞു. ഗള്‍ഫിലായിരുന്ന സിജോ രണ്ട് മാസം മുമ്പാണ് നാട്ടിലത്തെിയത്. അടുത്ത് മടങ്ങാനിരിക്കെയാണ് സംഭവം. മത്സ്യത്തൊഴിലാളിയായ സെബാസ്റ്റ്യനാണ് പിതാവ്. മാതാവ്: ശാന്ത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
