Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

 വെടിക്കെട്ടപകടത്തിന്‍െറ മറവില്‍ പണപ്പിരിവ് നടത്തിയയാള്‍ പിടിയില്‍

text_fields
bookmark_border
 വെടിക്കെട്ടപകടത്തിന്‍െറ മറവില്‍ പണപ്പിരിവ് നടത്തിയയാള്‍ പിടിയില്‍
cancel

തിരുവനന്തപുരം: പരവൂര്‍ വെടിക്കെട്ടപകടത്തിന്‍െറ മറവില്‍ പണപ്പിരിവ് നടത്തിയയാള്‍ പിടിയില്‍. കുറ്റിച്ചല്‍ വഞ്ചിക്കുഴി നസീമാഭവനില്‍ വിനോദാണ്(49) മെഡിക്കല്‍ കോളജ് പൊലീസിന്‍െറ പിടിയിലായത്. പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ടപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ സഹായിക്കാനെന്ന വ്യാജേനയായിരുന്നു പണപ്പിരിവെന്ന് പൊലീസ് അറിയിച്ചു.

 മെഡിക്കല്‍ കോളജ് ജങ്ഷനിലെ കടകള്‍, മെഡിക്കല്‍ സ്റ്റോറുകള്‍ എന്നിവിടങ്ങളില്‍ പണപ്പിരിവ് നടത്തിയ ഇയാള്‍ ആശുപത്രിയില്‍ എത്തിയ പലരില്‍നിന്നും പണം വാങ്ങി. ചികിത്സയിലുള്ളവര്‍ക്ക് ഒൗഷധങ്ങള്‍, ആഹാരം എന്നിവ വാങ്ങാന്‍ ധനസഹായം നല്‍കണമെന്നായിരുന്നു വിനോദ് പലരോടും അഭ്യര്‍ഥിച്ചത്. സംശയം തോന്നിയ ചിലര്‍ വിവരം മെഡിക്കല്‍ കോളജ് പൊലീസിനെ അറിയിക്കുകയായിരുന്നു. സ്ഥലത്തത്തെിയ പൊലീസ് ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story