കുഞ്ഞിനെക്കൊന്ന അമ്മയെന്ന് വിധിക്കരുതെന്ന് അനുശാന്തി
text_fieldsതിരുവനന്തപുരം: സ്വന്തം കുഞ്ഞിനെക്കൊല്ലാന്‍ കൂട്ടുനിന്നിട്ടില്ളെന്നും കുഞ്ഞിനെക്കൊന്ന അമ്മയെന്ന നിലയില്‍ ശിക്ഷ വിധിക്കരുതെന്നും ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസ് പ്രതി അനുശാന്തി. കുറ്റക്കാരാണെന്നുകണ്ട ശേഷം എന്തെങ്കിലും പറയാനുണ്ടോ എന്നാരാഞ്ഞപ്പോഴായിരുന്നു അനുശാന്തിയുടെ പ്രതികരണം. എന്ത് ശിക്ഷ വിധിക്കുന്നതും സഹിക്കാം, എന്നാല്‍ കുഞ്ഞിനെക്കൊന്ന അമ്മയെന്ന് ചിത്രീകരിക്കരുത്- അവര്‍ പൊട്ടിക്കരഞ്ഞ് പറഞ്ഞു.
തനിക്ക് കാഴ്ച കുറയുന്നുണ്ട്. താന്‍ ആരെയും കൊല്ലാനോ ഉപദ്രവിക്കാനോ കൂട്ടുനിന്നിട്ടില്ളെന്നും ശിക്ഷയില്‍ ഇളവ് വേണമെന്നും അനുശാന്തി ബോധിപ്പിച്ചു. രാവിലെ 10.30 ഓടെയാണ് അനുശാന്തിയും നിനോ മാത്യുവും കുറ്റക്കാരെന്ന് വിധിച്ചത്. ശിക്ഷ പ്രഖ്യാപിക്കുന്നതിനുള്ള വാദം ആരംഭിക്കുന്നതിന് മുമ്പാണ് ഇരുവര്‍ക്കും പറയാനുള്ളത് കോടതി കേട്ടത്.
താന്‍ കുറ്റം ചെയ്തിട്ടില്ളെന്നായിരുന്നു നിനോ മാത്യു പറഞ്ഞത്. പ്രായമായ മാതാപിതാക്കളുണ്ട്. രണ്ടുവര്‍ഷമായി താന്‍ കുഞ്ഞിനെ കണ്ടിട്ടില്ല. ശിക്ഷയില്‍ ഇളവ് നല്‍കണമെന്നും നിനോ അഭ്യര്‍ഥിച്ചു. ഭാര്യയെ വിസ്തരിക്കണമെന്ന നിനോ മാത്യുവിന്‍െറ ആവശ്യം കോടതി നിരസിച്ചു. തുടര്‍ന്ന് പ്രോസിക്യൂഷന്‍െറയും പ്രതിഭാഗത്തിന്‍െറയും വാദം കേട്ടശേഷമാണ് ശിക്ഷ പ്രഖ്യാപിക്കുന്നത് കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റിയത്. ഏതാണ്ട് ഒരു മണിക്കൂറോളം പ്രോസിക്യൂഷന്‍െറയും പ്രതിഭാഗത്തിന്‍െറയും വാദം കേട്ടു.
തിങ്ങിനിറഞ്ഞ കോടതിയില്‍ വെള്ളിയാഴ്ച രാവിലെയാണ് കേസ് പരിഗണിച്ചത്. ജാമ്യത്തിലായിരുന്ന അനുശാന്തി രാവിലെ നേരത്തേ തന്നെ കോടതിയിലത്തെിയിരുന്നു. നിനോ മാത്യുവിനെ കേസ് പരിഗണിക്കാന്‍ മിനിറ്റുകള്‍ ശേഷിക്കെയാണ് കോടതിയിലത്തെിച്ചത്. അനുശാന്തിയുടെ ഭര്‍ത്താവ് ലിജിഷ് കോടതിയിലത്തെിയിരുന്നു.
സംഭവത്തിന്‍െറ ഞെട്ടലില്‍നിന്ന് പൂര്‍ണമായും മുക്തനായിരുന്നില്ല ലിജീഷ്. ഇരുവര്‍ക്കും പരമാവധി ശിക്ഷ കിട്ടണമെന്നായിരുന്നു ലിജീഷിന്‍െറ പ്രതികരണം. നിനോ മാത്യുവിന്‍െറ ആക്രമണത്തില്‍ ലീജിഷിന്‍െറ ചെവിക്കടക്കം ഗുരുതര പരിക്കേറ്റിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
