യു.ജി.സി ചട്ടം ഉദാരമാക്കുന്നു; കോളജ് പരിശോധിക്കാതെയും ഇനി സ്വയംഭരണ പദവി
text_fieldsകോഴിക്കോട്: കോളജുകള്‍ക്ക് സ്വയംഭരണ പദവി നല്‍കുന്നതിനു മുന്നോടിയായി എത്തുന്ന വിദഗ്ധ പരിശോധനാസംഘത്തെ തടയല്‍ ഇനി നടക്കില്ല. കോളജുകളില്‍ പരിശോധന നടത്താതെയും സ്വയംഭരണ പദവി നല്‍കാവുന്ന തരത്തില്‍ ചട്ടത്തില്‍ യു.ജി.സി ഭേദഗതി വരുത്തി. കോളജുകളുടെ മികവിന് നാഷനല്‍ അസസ്മെന്‍റ് ആന്‍ഡ് അക്രഡിറ്റേഷന്‍ കൗണ്‍സില്‍ (നാക്) നല്‍കുന്ന ഗ്രേഡുമായി ബന്ധിപ്പിച്ചാണ് നിയമത്തില്‍ ഇളവ് വരുത്തിയത്. രണ്ടുതവണ നാക് എ ഗ്രേഡ് ലഭിച്ചതും മൂന്നാംതവണ ഉയര്‍ന്ന ഗ്രേഡ് ഉറപ്പാക്കാനും കഴിയുന്ന കോളജുകള്‍ക്ക് പരിശോധനയില്ലാതെ സ്വയംഭരണ പദവി നല്‍കാമെന്നാണ് ചട്ടഭേദഗതി.
അടിസ്ഥാന സൗകര്യങ്ങള്‍ പരിശോധിച്ച് വിദഗ്ധ സമിതി തയാറാക്കുന്ന എന്‍.ഒ.സി ഇത്തരം കോളജുകള്‍ക്ക് ഇനിയാവശ്യമില്ല. ഏപ്രില്‍ 12ന് ചേര്‍ന്ന യു.ജി.സിയുടെ ഉന്നതതല യോഗത്തിലാണ് നിര്‍ണായക തീരുമാനം. ചട്ടഭേദഗതി ഉള്‍പ്പെടുത്തിയ യു.ജി.സി മാര്‍ഗരേഖ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചതായി സെക്രട്ടറി ജസ്പാല്‍ എസ്. സന്ധു ഉത്തരവില്‍ വ്യക്തമാക്കി.കോളജുകളില്‍ പരിശോധനക്കത്തെുന്ന വിദഗ്ധ സംഘത്തിനെതിരായ പ്രതിഷേധങ്ങളത്തെുടര്‍ന്നാണ് യു.ജി.സി നടപടി. കേരളമുള്‍പ്പടെ സംസ്ഥാനങ്ങളില്‍ ഇടത് വിദ്യാര്‍ഥി സംഘടനകളടക്കം വിദഗ്ധ സമിതിയെ തടയുകയും ഇതുമൂലം കോളജ് പരിശോധന തടസ്സപ്പെട്ട സാഹചര്യവുമുണ്ടായി. 12ാം പദ്ധതി പ്രകാരം രാജ്യത്തെ കോളജുകളില്‍ 10 ശതമാനം സ്വയംഭരണ പദവിക്കു കീഴിലാക്കാനാണ് യു.ജി.സി ലക്ഷ്യമിടുന്നത്. അടുത്തവര്‍ഷം പദ്ധതി കാലാവധി അവസാനിക്കുന്നതിനാല്‍ പരമാവധി അപേക്ഷകരെ യു.ജി.സി പ്രതീക്ഷിക്കുന്നു.
സംസ്ഥാന സര്‍ക്കാര്‍, സര്‍വകലാശാല എന്നിവിടങ്ങളില്‍നിന്നുള്ള പ്രതിനിധികളുള്‍പ്പെടുന്ന സമിതികള്‍ക്കാണ് നിലവില്‍ കോളജ് പരിശോധനക്കുള്ള ചുമതല. ഇവര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ സര്‍ക്കാറാണ് സ്വയംഭരണ പദവിക്കായി യു.ജി.സിക്ക് ശിപാര്‍ശ ചെയ്യുന്നത്. ചട്ടഭേദഗതിയോടെ എ ഗ്രേഡുള്ള ഏത് കോളജിനും സ്വയംഭരണ പദവി എളുപ്പം നേടാന്‍ കഴിയും. കോളജിലേക്ക് ആരുമത്തൊത്തതിനാല്‍ ഈ നിലക്കുള്ള പ്രതിഷേധങ്ങളും ഒഴിവായിക്കിട്ടും. സംസ്ഥാനത്ത് 11 കോളജുകള്‍ക്കാണ് സ്വയംഭരണ പദവിയുള്ളത്. ഒമ്പത് കോളജുകള്‍ക്കുകൂടി ലഭിക്കുന്നതിന് യു.ജി.സിയില്‍ ശിപാര്‍ശ ചെയ്തിട്ടുണ്ട്. പരീക്ഷാനടത്തിപ്പ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കോളജുകള്‍ക്ക് സ്വയം നിര്‍വഹിക്കാന്‍ കഴിയുമെന്നതാണ് സ്വയംഭരണ പദവി കൊണ്ടുള്ള പ്രയോജനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
