Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അരുവിക്കരക്ക് ശേഷം കോണ്‍ഗ്രസില്‍ ഐക്യം കുറഞ്ഞു -ആന്റണി
text_fieldsbookmark_border
ആലപ്പുഴ: അരുവിക്കര ഉപതെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസില്‍ ഐക്യം കുറഞ്ഞെന്ന് മുതിര്‍ന്ന നേതാവ് എ.കെ ആന്റണി. ആലപ്പുഴയില്‍ ആര്. ശങ്കര്‍ കോണ്‍ഗ്രസ് ഭവന് ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ തെരഞ്ഞെടുപ്പ് പോരാട്ടം ശക്തമാണ്. ഇരുമുന്നണികളും ഒപ്പത്തിനൊപ്പം നിൽക്കുന്നു. കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടമുണ്ടായവര്‍ കോൺഗ്രസിലുണ്ട്. എന്നാൽ തെരഞ്ഞെടുപ്പാകുമ്പോൾ ജീവൻമരണ പോരാട്ടം നടത്തും.
നരേന്ദ്ര മോദിയെ ഇറക്കിയാലും ബി.ജെ.പി കേരളത്തിൽ അക്കൗണ്ട് തുറക്കാൻ പോകുന്നില്ല. പ്രസംഗത്തിൽ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെയും ആന്റണി പരാമര്‍ശിച്ചു. അച്യുതാനന്ദൻ ഇപ്പോള്‍ ടി.പി ചന്ദ്രശേഖരനെ മറന്നെന്ന് ആൻറണി കുറ്റപ്പെടുത്തി.
Next Story
