Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആറ്റിങ്ങൽ ഇരട്ടകൊലപാത കേസ് വിധി ഇന്ന്
text_fieldsbookmark_border
ആറ്റിങ്ങൽ: ആറ്റിങ്ങൽ ഇരട്ട കൊലപാതക കേസിൽ വിധി ഇന്ന്. ടെക്നോപാർക്ക് ജീവനക്കാരായിരുന്ന നിനോ മാത്യുവും (40) അനുശാന്തിയുമാണ് (32) കേസിലെ പ്രതികൾ. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി വി. ഷെർസിയാണ് കേസിൽ വിധി പറയുക.
2014 ഏപ്രിൽ 16 നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. അനുശാന്തിയുടെ ഭർത്താവിന്‍റെ അമ്മ ആലംകോട് മണ്ണൂർഭാഗം തുഷാരത്തിൽ ഓമന(57), മകൾ സ്വസ്തിക(4) എന്നിവരെ അനുശാന്തിയുടെ ഒത്താശയോടെ നിനോ കൊലപ്പെടുത്തിയെന്നാണ് കേസ്. ഒരുമിച്ച് ജീവിക്കാനായാണ് ഭർത്താവിന്‍റെ അമ്മയെയും സ്വന്തം മകളെയും കൊലപ്പെടുത്താൻ അനുശാന്തി കാമുകനായ നിനോയ്ക്ക് സഹായം ചെയ്തുകൊടുത്തത്. വെട്ടേറ്റെങ്കിലും ഭർത്താവ് ലിജേഷ് രക്ഷപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
