Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 April 2016 12:19 AM IST Updated On
date_range 6 April 2017 9:56 AM ISTപരവൂർ വെടിക്കെട്ട് ദുരന്തം: ക്രൈംബ്രാഞ്ച് അന്വേഷണം തുടരാം -ഹൈകോടതി
text_fieldsbookmark_border
കൊച്ചി: പരവൂർ വെടിക്കെട്ട് ദുരന്തത്തിൽ സി.ബി.ഐ അന്വേഷണം വേണ്ടതില്ലെന്ന് ഹൈകോടതി. ക്രൈംബ്രാഞ്ച് അന്വേഷണം തുടരാമെന്നും കോടതി വ്യക്തമാക്കി. അന്വേഷണത്തിന് കോടതി മേൽനോട്ടം വഹിക്കും. മെയ് 18ന് അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാനും ഹൈകോടതി നിർദേശം നൽകി.
പരവൂർ വെടിക്കെട്ട് ദുരന്തത്തിൽ സി.ബി.ഐ അന്വേഷണം ഉടൻ വേണ്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കിയിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണം സത്യസന്ധമായും നിഷ്പക്ഷമായും പൂർത്തീകരിക്കും. എല്ലാതരം വീഴ്ചകളും പരിശോധിക്കുന്നുണ്ട്. അന്വേഷണപുരോഗതി സമയാസമയം കോടതിയെ അറിയിക്കാമെന്നും സർക്കാർ കോടതിയിൽ അറിയിച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story