Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശിരോവസ്ത്ര വിലക്ക്:...

ശിരോവസ്ത്ര വിലക്ക്: സി.ബി.എസ്.ഇ മേഖലാ ഓഫിസറെ പെണ്‍കുട്ടികള്‍ ഉപരോധിച്ചു

text_fields
bookmark_border
ശിരോവസ്ത്ര വിലക്ക്: സി.ബി.എസ്.ഇ മേഖലാ ഓഫിസറെ പെണ്‍കുട്ടികള്‍ ഉപരോധിച്ചു
cancel

തിരുവനന്തപുരം: ശിരോവസ്ത്രം ധരിച്ച് പ്രവേശപരീക്ഷ എഴുതാന്‍ വിലക്ക് ഏര്‍പ്പെടുത്തിയ സര്‍ക്കുലര്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കാമ്പസ് ഫ്രണ്ടിന്‍െറ നേതൃത്വത്തില്‍ പെണ്‍കുട്ടികള്‍ തിരുവനന്തപുരത്ത് സി.ബി.എസ്.ഇ മേഖലാ ഓഫിസറെ ഉപരോധിച്ചു. 15ഓളംപേരാണ് രാവിലെ 11ഓടെ മേഖലാ ഓഫിസര്‍ മഹേഷ് ഡി. ധര്‍മാധികാരിയെ ഓഫിസില്‍ തടഞ്ഞത്. ഇതുസംബന്ധിച്ച് നേരത്തേ ലഭിച്ച നിവേദനങ്ങള്‍ ഇതിനകം ഡല്‍ഹിയിലെ ഓഫിസിന് കൈമാറിയതായി ഓഫിസര്‍ സമരക്കാരെ അറിയിച്ചു. അരമണിക്കൂറിനുശേഷം പൊലീസ് എത്തിയാണ് സമരക്കാരെ മാറ്റിയത്.

Show Full Article
TAGS:hijab 
Next Story