ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്‍െറ ചുമതല രജിസ്ട്രാര്‍ക്ക്
text_fieldsതിരുവനന്തപുരം: നീട്ടിനല്‍കിയ കാലാവധിയും അവസാനിച്ചതിനെതുടര്‍ന്ന് സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിന്‍െറ താല്‍ക്കാലിക ചുമതല കൗണ്‍സില്‍ രജിസ്ട്രാര്‍ക്ക് നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി. കൗണ്‍സില്‍ കാലാവധി കഴിഞ്ഞാല്‍ പകരം എന്ത് ചെയ്യണമെന്ന് ചട്ടത്തില്‍ വ്യവസ്ഥയില്ല. ഇതേതുടര്‍ന്ന് പകരം ക്രമീകരണം ഒരുക്കാതെയാണ് വൈസ് ചെയര്‍മാന്‍ ടി.പി. ശ്രീനിവാസന്‍െറയും മെംബര്‍സെക്രട്ടറി ഡോ. പി. അന്‍വറിന്‍െറയും നേതൃത്വത്തിലുള്ള കൗണ്‍സില്‍ ചുമതല ഒഴിഞ്ഞത്. പകരം സംവിധാനം ഒരുക്കാന്‍ നടപടി വേണമെന്ന് വൈസ്ചെയര്‍മാന്‍ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും കത്ത് നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ രജിസ്ട്രാര്‍ എസ്. സജിനിക്ക് ചുമതല നല്‍കിയത്.
സെക്രട്ടേറിയറ്റില്‍ അഡീഷനല്‍ സെക്രട്ടറിയായ സജിനി ഡെപ്യൂട്ടേഷനിലാണ് കൗണ്‍സിലില്‍ രജിസ്ട്രാറായി പ്രവര്‍ത്തിക്കുന്നത്. സാമ്പത്തികാധികാരത്തോടു കൂടിയാണ് രജിസ്ട്രാര്‍ക്ക് ചുമതല. അതേസമയം, കൗണ്‍സിലിന്‍െറ കാലാവധി അവസാനിച്ചതോടെ സംസ്ഥാനത്തെ ‘റുസ’ (രാഷ്ട്രീയ ഉച്ഛതാര്‍ ശിക്ഷാ അഭിയാന്‍) പദ്ധതികളുടെ നടത്തിപ്പ് അവതാളത്തിലായെന്ന പ്രചാരണം ഡയറക്ടറേറ്റ് നിഷേധിച്ചു.
കാലാവധികഴിഞ്ഞ ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ വൈസ്ചെയര്‍മാന്‍ അക്കാദമീഷ്യന്‍ അല്ലാത്തതിനാല്‍ പദവിയില്‍ ഇരിക്കാന്‍ യോഗ്യനല്ളെന്നും റുസ 2014ല്‍ വ്യക്തമാക്കിയിട്ടുമുണ്ടെന്ന് സംസ്ഥാന കോഓഡിനേറ്റര്‍ പ്രഫ.എസ്. വര്‍ഗീസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഡയറക്ടറേറ്റിന്‍െറ തലവന്‍ ഉന്നതവിദ്യാഭ്യാസവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ്. റുസ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കുന്നതും വിലയിരുത്തുന്നതും ഉന്നതവിദ്യാഭ്യാസ അഡീഷനല്‍ സെക്രട്ടറിയാണ്. മാനവശേഷി മന്ത്രാലയത്തിന്‍െറ ഉത്തരവ് പ്രകാരം കൗണ്‍സിലിന് കീഴില്‍ രൂപവത്കരിച്ച ടെക്നിക്കല്‍ സപ്പോര്‍ട്ട് ഗ്രൂപ്പിനെ പൂര്‍ണമായും ഡയറക്ടറേറ്റിന് കീഴിലേക്ക് മാറ്റിയിട്ടുണ്ട്. റുസ പദ്ധതികള്‍ക്ക് ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിന്‍െറ എക്സി. കൗണ്‍സിലുമായി ബന്ധമില്ളെന്നും കോഓഡിനേറ്റര്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
