Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വെടിക്കെട്ടിന്റെ പേരിൽ രാഷ്ട്രീയ മുതലെടുപ്പ് നടക്കുന്നു -കുമ്മനം
text_fieldsbookmark_border
തിരുവനന്തപുരം: ക്ഷേത്രത്തില് നടന്നു വരുന്ന വെടിക്കെട്ട് എന്ന ചടങ്ങിനെ വിവാദമാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്താന് ചിലര് ശ്രമിക്കുന്നുവെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. ഇത് വളരെ അപകടകരമാണ്. ക്ഷേത്രങ്ങളില് വെടിക്കെട്ട് നിരോധിക്കേണ്ട ആവശ്യമില്ലെന്നും കുമ്മനം അഭിപ്രായപ്പെട്ടു.
വെടിക്കട്ട് നിരോധിച്ചതു കൊണ്ട് പ്രശ്നത്തിന് പരിഹാരമാകില്ല. നാട്ടിലൊരു ദുരന്തമുണ്ടായാല് അതിനിടയാക്കിയ സാഹചര്യങ്ങളെ കുറിച്ച് പഠിക്കണം. ദുരന്തങ്ങൾ ആവര്ത്തിക്കാതിരിക്കാനുള്ള നടപടികളാണ് സ്വീകരിക്കേണ്ടതെന്നും കുമ്മനം മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
