സൂര്യന്‍ കേരളത്തിന് മുകളില്‍; ഇത് കൊടുംചൂടിന്‍െറ വാരം
text_fieldsപയ്യന്നൂര്‍ (കണ്ണൂര്‍): ചൂടുകൊണ്ട് എരിപൊരി കൊള്ളുന്ന കേരളത്തില്‍ ഈയാഴ്ച ചൂട് ഇനിയും വര്‍ധിക്കാന്‍ സാധ്യത. സൂര്യന്‍ കേരളത്തിന് മുകളില്‍ ഉദിച്ച്, അസ്തമിക്കുന്ന ദിവസങ്ങളാണ് ഇപ്പോള്‍ കടന്നുപോകുന്നത്. ഈ മാസം 11 മുതല്‍ 23 വരെയുള്ള 12 ദിവസങ്ങളിലാണ് സൂര്യന്‍ കേരളത്തിന് മുകളിലൂടെ കടന്നുപോകുന്നത്.
മാര്‍ച്ച് 21ന് ഉത്തരാര്‍ധ ഗോളത്തിലേക്ക് കടന്ന സൂര്യന്‍ ഏപ്രില്‍ 11ന് അതായത്, ഇന്നലെ തിരുവനന്തപുരത്തിന് മുകളില്‍ ഉദിച്ച് അസ്തമിച്ചു. 23 ആകുമ്പോഴേക്കും കാസര്‍കോടിന് മുകളിലത്തെി കര്‍ണാടകത്തിലേക്ക് പ്രവേശിക്കും. ഈ ദിവസങ്ങളില്‍ സൂര്യപ്രകാശം ലംബമായി കേരളത്തിന് മുകളില്‍ വീഴുന്നതിനാല്‍ ചൂട് കടുത്തതായിരിക്കുമെന്ന് പ്രമുഖ വാനനിരീക്ഷകന്‍ ഗംഗാധരന്‍ വെള്ളൂര്‍ പറഞ്ഞു.
കേരളത്തില്‍ വസന്തകാലം കൂടിയാണ് ഈ കാലയളവ്. സൂര്യന്‍ നേരത്തേ ഉദിച്ച് വൈകി അസ്തമിക്കുന്നതിനാല്‍ പകലിന്‍െറ ദൈര്‍ഘ്യം കൂടുകയും രാത്രി കുറയുകയും ചെയ്യും. അന്തരീക്ഷോഷ്മാവ് കൂടുന്നതും കടല്‍വാതത്തിന്‍െറ പ്രവാഹവും കാരണം വേനല്‍മഴക്ക് സാധ്യതയുള്ളതാണ് ഏക ആശ്വാസം.
എന്നാല്‍, കൃത്യമായി മഴ ലഭിക്കുമെന്ന് പറയാനും നിര്‍വാഹമില്ല. വേനല്‍മഴ ലഭിക്കാത്തപക്ഷം രൂക്ഷമായ വരള്‍ച്ചയായിരിക്കും വരുംദിവസങ്ങളില്‍ കേരളത്തെ കാത്തിരിക്കുക. രാവിലെ 11 മുതല്‍ ഉച്ചതിരിഞ്ഞ് മൂന്നുവരെ സൂര്യപ്രകാശം നേരിട്ട് പതിക്കുന്ന സ്ഥലത്ത് നില്‍ക്കുന്നതും ആവശ്യത്തിന് വെള്ളം കുടിക്കാത്തതും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും.
സൂര്യന്‍ കേരളത്തിന് മുകളില്‍ ഉദിച്ച് അസ്തമിക്കുന്നതിന്‍െറ വിശദവിവരം: ജില്ല, തീയതി, അക്ഷാംശം ഡിഗ്രിയില്‍ എന്ന ക്രമത്തില്‍. തിരുവനന്തപുരം ഏപ്രില്‍ 11 -8.31, കൊല്ലം ഏപ്രില്‍ 12, 13 -8.50, പത്തനംതിട്ട, ആലപ്പുഴ ഏപ്രില്‍ 14 -9.13, ഇടുക്കി, കോട്ടയം ഏപ്രില്‍ 15 -9.36, എറണാകുളം ഏപ്രില്‍ 16 -9.59, തൃശൂര്‍, പാലക്കാട് ഏപ്രില്‍ 17 -10.30, മലപ്പുറം ഏപ്രില്‍ 18 -11, കോഴിക്കോട്, വയനാട് ഏപ്രില്‍ 19, 20 -11.25, കണ്ണൂര്‍ ഏപ്രില്‍ 21 -11.52, കാസര്‍കോട് ഏപ്രില്‍ 22, 23 -12.25.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
