മത്സരക്കമ്പം ട്രോഫിക്കും സമ്മാനങ്ങള്‍ക്കുമായി
text_fieldsകൊല്ലം: നൂറിലേറെ പേരുടെ മരണത്തിനിടയാക്കിയ പരവൂര്‍ പുറ്റിങ്ങല്‍ ദേവീക്ഷേത്രത്തില്‍ മത്സരക്കമ്പം നടത്തിയത് സ്വര്‍ണക്കപ്പിനും ട്രോഫികള്‍ക്കും സമ്മാനങ്ങള്‍ക്കും വേണ്ടി. മത്സരക്കമ്പത്തിനുവേണ്ടി ലക്ഷംരൂപ മുതല്‍ കാല്‍ ലക്ഷംരൂപവരെ വിശേഷാല്‍ സംഭാവന നല്‍കിയവരുടെ ലിസ്റ്റും ക്ഷേത്ര കമ്മിറ്റി പ്രസിദ്ധീകരിച്ചിരുന്നു. പരേതനായ നടുവിലഴികത്ത് രാജേന്ദ്രന്‍ സ്മാരക എവര്‍റോളിങ് ട്രോഫി, പുതുമന ഉപേന്ദ്രന്‍ സ്മാരക എവര്‍റോളിങ് ട്രോഫി, ഭാസ്കരന്‍ സ്മാരക ട്രോഫി, സംയുക്ത ചുമട്ടുതൊഴിലാളികളുടെ ട്രോഫി എന്നിവക്ക് പുറമെ അനവധി സമ്മാനങ്ങളും പ്രഖ്യാപിച്ചിരുന്നു. അമിട്ട്, പടക്കവും പെരുക്കവും, ദേശീയപതാക അമിട്ട്, സൂര്യകാന്തി അമിട്ട് എന്നിങ്ങനെയുംസമ്മാനങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. പരാജയപ്പെടുന്ന ആശാനും സമ്മാനം പ്രഖ്യാപിച്ചിരുന്നു. പടയോട്ടം, വര്‍ണപ്പകിട്ട്, മുഖാമുഖം, പോരാട്ടം എന്നിങ്ങനെ ഇനം തിരിച്ചാണ് മത്സരം. എന്നാല്‍, ഇത്തവണ അനുമതി ലഭിക്കാത്തതിനാല്‍ മത്സരങ്ങള്‍ ഉണ്ടായില്ല. പകരം ഇരുടീമുകളും വാശിയോടെ കത്തിച്ചുതീര്‍ക്കുകയായിരുന്നു.