ക്ഷേത്ര ഭരണസമിതിക്കും ഉത്സവ കമ്മിറ്റി ഭാരവാഹികൾക്കുമെതിരെ കേസ്
text_fieldsകൊല്ലം: പരവൂർ പുറ്റിങ്ങൽ ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടവുമായി ബന്ധപ്പെട്ട് ക്ഷേത്ര ഭരണ സമിതിയിലെയും ഉത്സവ കമ്മിറ്റിയിലെയും 15 പേർക്കെതിരെ പൊലീസ് കേെസടുത്തു. വെടിക്കെട്ടിെൻറ കരാറെടുത്ത അഞ്ച് പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. മന:പൂർവമല്ലാത്ത നരഹത്യക്കുറ്റം ചുമത്തിയാണ് കേസെടുത്തത്. സംഭവത്തെ തുടർന്ന് ക്ഷേത്രഭാരവാഹികളും ഉത്സവ കമ്മിറ്റിക്കാരും ഒളിവിലാണ്.
അപകടത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം ഇന്ന് തുടങ്ങും. എഡിജിപി അനന്തകൃഷ്ണെൻറ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. സംഘത്തിൽ ഫോറൻസിക് വിദഗ്ധരും ഉണ്ടാവും. ഉദ്യോഗസ്ഥ തലത്തിൽ വന്ന വീഴ്ചയെക്കുറിച്ചും അന്വേഷിക്കുമെന്ന് എ.ഡി.ജി.പി അനന്തകൃഷ്ണൻ പറഞ്ഞു. അതേസമയം, സംഭവ സ്ഥലം പരിശോധിക്കാൻ നാഗ്പൂരിൽ നിന്ന് കംട്രോളർ ഒാഫ് എക്സ്പ്ലോസിവ്സ് ഡോ. വേണുഗോപാലും സ്ഥലത്തെത്തും.
അതിനിടെ, ചാര്‍ക്കര ദേവീ ക്ഷേത്രത്തിന് പരിസരത്തു നിന്ന് സ്വകാര്യ കാറുകളില്‍ ആയി സൂക്ഷിച്ച അമിട്ട് അടക്കമുള്ള വെടിക്കെട്ടു സാമഗ്രികള്‍ ആര്‍.ഡി.ഒ യുടെ നേതൃത്വത്തില്‍ ഉള്ള സംഘം പിടിച്ചെടുത്തു. വെടിക്കെട്ടപകടം നടന്ന പുറ്റിങ്ങല്‍ ക്ഷേത്രത്തിന് സമീപത്താണ് ഈ ക്ഷേത്രം.