കാപ്പാട് കോണ്‍ഗ്രസ് ഓഫിസിനു നേരെ ബോംബേറ്
text_fieldsചക്കരക്കല്ല്: കാപ്പാട് വസന്തന് സ്മാരക മന്ദിരത്തിന് സമീപത്തെ കോണ്‍ഗ്രസ് ഓഫിസിനുനേരെ ബോംബേറ്. ഓടിട്ട കെട്ടിടത്തിന്‍െറ ഒന്നാംനിലയില്‍ പ്രവര്‍ത്തിക്കുന്ന ഓഫിസാണിത്. ബോംബേറില്‍ ഓഫിസിന്‍െറ മേല്‍ക്കൂര തകര്‍ന്നു. ഞായറാഴ്ച രാത്രി 1.30ഓടെയായിരുന്നു സംഭവം. മൂന്നുദിവസം മുമ്പ് സി.പി.എം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ കാപ്പാട് സ്വദേശി റമീസിനെ (25) മര്‍ദിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചക്കരക്കല്ല് പൊലീസില്‍ റമീസ് പരാതി നല്‍കിയിരുന്നു.
സംഭവത്തില്‍ പ്രതിഷേധിച്ച് കാപ്പാട് ടൗണില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. കോണ്‍ഗ്രസ് നേതാക്കളായ സതീശന് പാച്ചേനി, സി. രഘുനാഥ്, എം.കെ. മോഹനന്, കെ. പ്രകാശന്, കട്ടേരി നാരായണന്, ധനേഷ്ബാബു, സി. പാര്ഥന് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കാപ്പാട് യൂനിറ്റ് പ്രസിഡന്റ് സതീശന് ചക്കരക്കല്ല് പൊലീസില്‍ പരാതി നല്കി. ചക്കരക്കല്ല് എസ്.എച്ച്.ഒ പൂങ്കുഴലി ഐ.പി.എസ് സംഭവ സ്ഥലത്തത്തെി അന്വേഷണം നടത്തി.
