Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right...

അടിയന്തരചികിത്സയൊരുക്കി ഡോക്ടര്‍മാരും ജീവനക്കാരും

text_fields
bookmark_border
അടിയന്തരചികിത്സയൊരുക്കി ഡോക്ടര്‍മാരും ജീവനക്കാരും
cancel

തിരുവനന്തപുരം: പാതിമയക്കത്തിലായിരുന്നു മെഡിക്കല്‍ കോളജിലെ രോഗികളും കൂട്ടിരിപ്പുകാരും. ആംബുലന്‍സുകളുടെ നിര്‍ത്താതെയുള്ള ചൂളംവിളികേട്ടാണ്  അവര്‍ ഉണര്‍ന്നത്. ഒന്നിനുപിറകെ ഒന്നായി ആംബുലന്‍സുകള്‍ പാഞ്ഞത്തെുന്നതിന്‍െറ കാരണം എന്തെന്ന് ആദ്യമാര്‍ക്കും മനസ്സിലായില്ല. ചിലര്‍ പുറത്തിറങ്ങി നോക്കി. ഏതോ വലിയ  ദുരന്തമുണ്ടായ പ്രതീതി. ആശുപത്രിജീവനക്കാരും അത്യാഹികവിഭാഗവും അടിയന്തരസാഹചര്യം നേരിടാനുള്ള നെട്ടോട്ടത്തില്‍. തുടര്‍ന്നാണ് പരവൂര്‍, പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ വെടിക്കെട്ട്ദുരന്തമുണ്ടായ വാര്‍ത്ത എല്ലാവരുമറിയുന്നത്. അപ്പോഴേക്കും സമയം പുലര്‍ച്ചെ അഞ്ചോടടുത്തു. ആംബുലന്‍സുകളില്‍ എത്തിച്ചവരെ പെട്ടെന്നുതന്നെ അത്യാഹിതവിഭാഗത്തിലേക്ക് മാറ്റി.

അരമണിക്കൂറിനകം മെഡിക്കല്‍കോളജ് പരിസരമാകെ ആംബുലന്‍സുകള്‍ നിറഞ്ഞു. അതില്‍ നിന്ന് പുറത്തിറക്കിയവരെകണ്ട് പലരും കണ്ണുപൊത്തി... ശരീരം മുഴുവന്‍ പൊള്ളി,  നിലവിളിക്കാന്‍ പോലും കഴിയാത്ത മനുഷ്യര്‍. അവസരത്തിനൊത്തുയര്‍ന്ന ആശുപത്രി ജീവനക്കാരും ഡ്യൂട്ടി നഴ്സുമാരും അടിയന്തരചികിത്സക്കുള്ള ക്രമീകരണമൊരുക്കി. ഇതിനിടയില്‍ സംഭവമറിഞ്ഞ് ഡോക്ടര്‍മാരും ജൂനിയര്‍ ഡോക്ടര്‍മാരും പാരാമെഡിക്കല്‍ ജീവനക്കാരും  ആശുപത്രിയിലേക്ക് പാഞ്ഞത്തെിക്കൊണ്ടിരുന്നു. അവധിദിവസമായിരുന്നിട്ടും ദുരന്തത്തില്‍ പരിക്കേറ്റവരെ ശുശ്രൂഷിക്കാന്‍ ഡോക്ടര്‍മാരുടെ നീണ്ട നിരതന്നെ അത്യാഹിതവിഭാഗത്തിലത്തെി. ഇതിനിടെ അപകടത്തില്‍ മരിച്ച നിരവധിപേരുടെ മൃതദേഹങ്ങളും ഇവിടേക്ക് കൊണ്ടുവന്നു. മിക്ക മൃതദേഹങ്ങളും തിരിച്ചറിയാന്‍ കഴിയാത്തനിലയിലായിരുന്നു.

ആറ് മണിയോടെ മെഡിക്കല്‍കോളജ് ആശുപത്രിയും പരിസരവും ജനനിബിഡമായി. ഐ.സി.യുവടക്കം വാര്‍ഡുകള്‍ പരിക്കേറ്റവരെക്കൊണ്ട് നിറഞ്ഞു. ജനക്കൂട്ടത്തെ നിയന്ത്രിക്കാനും ആംബുലന്‍സുകള്‍ക്ക് വഴിയൊരുക്കാനുമുള്ള പരിശ്രമത്തിലായിരുന്നു പൊലീസ്. കലക്ടര്‍ ബിജു പ്രഭാകറും സ്ഥലത്തത്തെിയിരുന്നു. എട്ടരയോടെയാണ് ആംബുലന്‍സുകളുടെ വരവ് കുറഞ്ഞത്. അപ്പോഴേക്കും അശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ എണ്ണം 100 കവിഞ്ഞു. സന്നദ്ധപ്രവര്‍ത്തകരും വിവിധപാര്‍ട്ടികളുടെ പ്രവര്‍ത്തകരും സേവനപ്രവര്‍ത്തനങ്ങളുമായി രംഗത്തത്തെി. അപകടത്തില്‍പെട്ടവരുടെ വിവരങ്ങളന്വേഷിച്ച് രാത്രി വൈകിയും മെഡിക്കല്‍കോളജിലേക്ക് നിരവധിപേര്‍ എത്തിക്കൊണ്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kollam fire
Next Story