Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകരാറുകാരൻ ഐ.സി.യുവിൽ;...

കരാറുകാരൻ ഐ.സി.യുവിൽ; വെടിക്കെട്ട് നടത്തിപ്പുകാർക്കെതിരെ കേസ്

text_fields
bookmark_border
കരാറുകാരൻ ഐ.സി.യുവിൽ; വെടിക്കെട്ട് നടത്തിപ്പുകാർക്കെതിരെ കേസ്
cancel

കൊല്ലം: പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ടിന് കരാറെടുത്ത സുരേന്ദ്രനെ ഗുരുതര പരിക്കുകളോടെ ഐ.സി.യുവിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ സുരേന്ദ്രന്റെ രണ്ടു മക്കൾക്കും ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഇവരെ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇവർ മൂന്നു പേരും കൂടിയാണ് വെടിക്കെട്ടിൻെറ കരാറെടുത്തിരുന്നത്. സുരേന്ദ്രനും അപകടത്തിൽ മരിച്ചതായി നേരത്തേ വാർത്തകൾ വന്നിരുന്നു. 

വർഷങ്ങളായി മൽസരക്കമ്പം നടക്കുന്ന ക്ഷേത്രമാണ് പുറ്റിങ്കൽ ദേവിക്ഷേത്രം. സുരക്ഷാ പ്രശ്നമുള്ളതിനാൽ കൊല്ലം എ.ഡി.എം വെടിക്കെട്ടു നടത്തുന്നതിന് വിലക്കേർപ്പെടുത്തിയിരുന്നു. ഇതു ലംഘിച്ചാണ് വെടിക്കെട്ട് നടത്താൻ തീരുമാനിച്ചിരുന്നത്. വെടിക്കെട്ട് നടത്തിപ്പുകാർക്കെതിരെയും ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

Show Full Article
TAGS:kollam fire 
Next Story