കോൺഗ്രസ് സ്ഥാനാർഥി നിർണയം പൂർത്തിയായി
text_fieldsതിരുവനന്തപുരം: വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്‍റെ സ്ഥാനാർഥി നിർണയം പൂർത്തിയായി. കയ്പമംഗലം സീറ്റ് ആര്‍.എസ്.പിക്ക് തന്നെ നല്‍കും. ഒറ്റപ്പാലത്ത് ഷാനിമോള്‍ ഉസ്മാനും ദേവികുളത്ത് എ.കെ. മണിയും മത്സരിക്കും. ദേവികുളത്ത് ആര്‍. രാജാറാമിന് പകരമാണ് എ.കെ. മണിയെ മത്സരിപ്പിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ഹൈകമാന്‍ഡ് നടത്തുമെന്നും കെ.പി.സി.സി. പ്രസിഡന്‍റ് വി.എം. സുധീരന്‍ പറഞ്ഞു.
സീറ്റ് വിഷയത്തില്‍ ഐ.എന്‍.ടി.യു.സി പ്രസിഡന്‍റ് ചന്ദ്രശേഖരനുമായി ചര്‍ച്ച നടത്തിവരികയാണെന്നും പ്രശ്നം രമ്യമായി പരിഹരിക്കുമെന്നും സുധീരന്‍ പറഞ്ഞു. കല്യാശേരിയിൽ അമൃത രാമകൃഷ്ണൻ, കാഞ്ഞങ്ങാട് ധന്യ സുരേഷ്, പയ്യന്നൂര്‍ സാജിദ് മൗവൽ എന്നിവർ തന്നെയായിരിക്കും സ്ഥാനാർഥികൾ. പ്രചാരണം തുടങ്ങി ദിവസങ്ങൾക്ക് ശേഷമാണ് സ്ഥാനാർഥികളെ മാറ്റുന്നത്. പലയിടത്തും ശക്തരായ സ്ഥാനാർഥികളല്ല മത്സരരംഗത്തുള്ളതെന്ന പ്രദേശിക ഘടകങ്ങളുടെ സമ്മർദ്ദത്തെ തുടർന്നാണ് സ്ഥാനാർഥി പട്ടികയിൽ മാറ്റം വരുത്തിയത്.
