യെച്ചൂരിയുടെ നിലപാട് ആത്മാര്‍ഥതയില്ലാത്തത് -ചെന്നിത്തല
text_fieldsതിരുവനന്തപുരം: മദ്യനയം സംബന്ധിച്ച് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാട് ആത്മാര്‍ഥതയില്ലാത്തതാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. കേരളത്തില്‍ പൂട്ടിക്കിടക്കുന്ന ബാറുകള്‍ തുറക്കുന്നത് സംബന്ധിച്ച് കേന്ദ്ര നേതൃത്വവും സംസ്ഥാന നേതൃത്വവും കള്ളക്കളി കളിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.
എൽ.ഡി.എഫ് സർക്കാർ അധികാരത്തിലേറിയാൽ അടച്ചു പൂട്ടിയ ബാറുകൾ തുറക്കില്ലെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞിരുന്നു. നിലവിലെ മദ്യ നയത്തിൽ മാറ്റമുണ്ടാകില്ലെന്നും മദ്യ ഉപയോഗം കുറച്ചു കൊണ്ടു വരികയാണ് ലക്ഷ്യമെന്നും യെച്ചൂരി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
അതേസമയം, യെച്ചൂരിയുടെ പ്രഖ്യാപനം ജനരോഷം ഭയന്നാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം. സുധീരൻ പ്രതികരിച്ചു. മദ്യലോബിക്കുവേണ്ടി നിലകൊള്ളുന്ന സി.പി.എമ്മിന്‍റെ നയം ഇനിയെങ്കിലും തിരുത്തണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.