Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചെന്നിത്തലയുടെ...

ചെന്നിത്തലയുടെ ഫേസ്ബുക് സംവാദം  ഒമ്പതിന്

text_fields
bookmark_border
ചെന്നിത്തലയുടെ ഫേസ്ബുക് സംവാദം  ഒമ്പതിന്
cancel


തിരുവനന്തപുരം: രമേശ് ചെന്നിത്തലയുടെ മാറ്റി വെച്ച ഫേസ്ബുക് സംവാദം ശനിയാഴ്ച നടക്കും. ഫേസ്ബുക് പേജായ www.facebook.com/ramesh chennithala യിലൂടെയാണ് തത്സമയം ജനങ്ങളുമായി സംവദിക്കുന്നത്. നേരത്തേ കഴിഞ്ഞ ഏപ്രില്‍ രണ്ടിനാണ്  ഫേസ്ബുക് സംവാദം നിശ്ചയിച്ചിരുന്നത്. എന്നാല്‍, ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ഹൈകമാന്‍ഡുമായുള്ള സ്ഥാനാര്‍ഥിനിര്‍ണയചര്‍ച്ച നീണ്ടതാണ് സംവാദം മാറ്റിവെക്കാന്‍ കാരണം.
ശനിയാഴ്ച  രാത്രി എട്ട് മുതലായിരിക്കും രമേശ് ചെന്നിത്തല ഫേസ്ബുക്കില്‍ ലൈവായുണ്ടായിരിക്കുക. ജനങ്ങള്‍ക്ക് മന്ത്രിയോടുള്ള ചോദ്യങ്ങള്‍ രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്കില്‍ നിങ്ങള്‍ ചോദിക്കൂ എന്ന പോസ്റ്റില്‍ കമന്‍റായി നല്‍കാവുന്നതാണ്. ഈ ചോദ്യങ്ങള്‍ക്കുപുറമേ ജനങ്ങളുടെ നേരിട്ടുള്ള ചോദ്യങ്ങള്‍ക്കും അദ്ദേഹം മറുപടി നല്‍കും. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramesh cennithala
Next Story