പാര്‍ട്ടിക്കെതിരെ മത്സരം; ഇന്ന് തീരുമാനിക്കുമെന്ന് ഐ.എന്‍.ടി.യു.സി
text_fieldsകൊച്ചി: തൊഴിലാളി നേതാക്കളെ ഉള്‍പ്പെടുത്തിയില്ളെങ്കില്‍ പാര്‍ട്ടിയുടെ ഒൗദ്യോഗിക സ്ഥാനാര്‍ഥികള്‍ക്കെതിരെ മത്സരിക്കുമെന്ന നിലപാടില്‍ മാറ്റമില്ളെന്ന് ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്‍റ് ആര്‍. ചന്ദ്രശേഖരന്‍. കെ.പി.സി.സിയുടെ നിര്‍ദേശമനുസരിച്ച് വെള്ളിയാഴ്ച നടക്കുന്ന കൂടിയാലോചനയില്‍ തീരുമാനമുണ്ടായില്ളെങ്കില്‍ പൊതുജീവിതത്തില്‍ പേരുദോഷമില്ലാത്ത ജനവിശ്വാസമുള്ള സ്വന്തം സ്ഥാനാര്‍ഥികളെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായി ഐ.എന്‍.ടി.യു.സി മത്സരിപ്പിക്കുമെന്നും അദ്ദേഹം കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
ഐ.എന്‍.ടി.യു.സി നേതാക്കളെ ഒഴിവാക്കിയതില്‍ കേന്ദ്രനേതൃത്വത്തിനാണ് ഉത്തരവാദിത്തമെന്ന് കരുതുന്നില്ളെന്നും ഇപ്പോഴും സ്ഥാനാര്‍ഥിപ്പട്ടികയില്‍ മാറ്റങ്ങള്‍ വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജയസാധ്യതയാണ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ മാനദണ്ഡമായി പരിഗണിച്ചത്. ഈ മാനദണ്ഡ പ്രകാരം സ്ഥാനാര്‍ഥിയായ പലര്‍ക്കും ഈ യോഗ്യതയുണ്ടോയെന്ന് പാര്‍ട്ടി പരിശോധിക്കണം. ആദ്യമായാണ് ഐ.എന്‍.ടി.യു.സി 18 പേരുടെ പട്ടിക നേതൃത്വത്തിന് കൈമാറിയത്. എന്നാല്‍, ഐ.എന്‍.ടി.യു.സി നേതാക്കളുമായി കൂടിയാലോചിക്കാന്‍ തയാറായില്ല. ചിലരുടെ താല്‍പര്യങ്ങളാണ് ഐ.എന്‍.ടി.യു.സിയെ അവഗണിക്കാന്‍ ഇടയാക്കിയതെന്നും ചന്ദ്രശേഖരന്‍ ആരോപിച്ചു.
എറണാകുളം, കൊല്ലം, ഇടുക്കി, തൃശൂര്‍,ഇടുക്കി, വയനാട്, കോട്ടയം ജില്ലകളിലെല്ലാം ഐ.എന്‍.ടി.യു.സിക്ക് കരുത്തുണെന്നും അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ച എറണാകുളത്ത് ജില്ലാ ഓട്ടോ തൊഴിലാളി കോണ്‍ഗ്രസ് നിയോജക മണ്ഡലം കണ്‍വെന്‍ഷനിലും ചന്ദ്രശേഖരന്‍ കോണ്‍ഗ്രസ് നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ചു. ഐ.എന്‍.ടി.യു.സിയെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മൂത്ത പുത്രനോ പുത്രിയോ ആയി കാണണമെന്നും ഈ തൊഴിലാളികളെ മറന്നാല്‍ പാര്‍ട്ടി വലിയ വിലകൊടുക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ഐ.എന്‍.ടി.യു.സിക്ക് മതിയായ പ്രാതിനിധ്യം ഉണ്ടായേ പറ്റുവെന്നതില്‍ ഒരു ഒത്തുതീര്‍പ്പിനും തയാറല്ളെന്ന് ആര്‍. ചന്ദ്രശേഖരന്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
