Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ദേശീയ ഗെയിംസ്: അന്വേഷണം നടത്തണം –കോടിയേരി
text_fieldsbookmark_border
തിരുവനന്തപുരം: ദേശീയ ഗെയിംസ് നടത്തിപ്പില്‍ നൂറുകോടിയുടെ വെട്ടിപ്പ് നടന്നെന്ന സി.എ.ജി റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
മുഖ്യമന്ത്രി ചെയര്‍മാനും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വര്‍ക്കിങ് ചെയര്‍മാനുമായ ഗവേണിങ് ബോഡിയാണ് ഗെയിംസ് നടത്തിപ്പുകാര്‍. മുഖ്യമന്ത്രിക്കും കായിക മന്ത്രിക്കുമെതിരെ കേസെടുത്ത് അന്വേഷണം നടത്തണം.
അഴിമതിരാജ് ആയി യു.ഡി.എഫ് ഭരണം മാറിയതിന്‍െറ മറ്റൊരു തെളിവാണ് സി.എ.ജി റിപ്പോര്‍ട്ടിലൂടെ പുറത്തുവന്നത്.
ഒരവസരംകൂടി തരൂവെന്ന യു.ഡി.എഫിന്‍െറ തെരഞ്ഞെടുപ്പ് അഭ്യര്‍ഥന അഴിമതി നടത്താനുള്ള അവസരത്തിനാണെന്ന് ജനങ്ങള്‍ക്ക് വ്യക്തമായെന്നും അദ്ദേഹം പ്രസ്താവിച്ചു.
Next Story
