എന്‍.ഡി.എയില്‍ പടലപ്പിണക്കം
text_fields
കൊച്ചി: സംസ്ഥാനത്ത് താമര വിരിയിക്കാന്‍ കിണഞ്ഞുശ്രമിക്കുന്ന എന്‍.ഡി.എയിലും പടലപ്പിണക്കം. എന്‍.ഡി.എയിലെ മുഖ്യകക്ഷിയായ ബി.ജെ.പി ഏകപക്ഷീയമായി നീങ്ങുകയാണെന്ന ആരോപണവുമായി നാഷനലിസ്റ്റ് കേരള കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തത്തെി.
എന്‍.ഡി.എയിലെ സീറ്റ് വിഭജനം അവസാനഘട്ടത്തിലത്തെി നില്‍ക്കേ, ഉഭയകക്ഷി ചര്‍ച്ചകള്‍ പാതിവഴിയില്‍ ഉപേക്ഷിച്ച് ബി.ജെ.പി പലസീറ്റുകളും ഏകപക്ഷീയമായി പ്രഖ്യാപിക്കാന്‍ ഒരുങ്ങുകയാണെന്ന് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
തിരുവല്ല, തൃക്കാക്കര, പീരുമേട്, പെരുമ്പാവൂര്‍ മണ്ഡലങ്ങളില്‍ നാഷനലിസ്റ്റ് കേരള കോണ്‍ഗ്രസിന്‍െറ അവകാശവാദങ്ങള്‍ തത്ത്വത്തില്‍ അംഗീകരിച്ചതാണ്. അതനുസരിച്ച് പാര്‍ട്ടി പ്രവര്‍ത്തനം തുടങ്ങി. എന്നാല്‍, ഇതില്‍പെട്ട പല സീറ്റുകളും ബി.ജെ.പിയും മറ്റ് പല ഘക കക്ഷികളും ഏറ്റെടുക്കുകയാണ്. എറണാകുളം ജില്ലയില്‍ ഏറ്റവും കുറഞ്ഞത് ഒരു മണ്ഡലത്തിലെങ്കിലും പാര്‍ട്ടിയെ പരിഗണിക്കുമെന്ന മുന്‍ വാഗ്ദാനം ബി.ജെ.പി പാലിക്കണം.
തൃക്കാക്കര നാഷനലിസ്റ്റ് കോണ്‍ഗ്രസിന് നല്‍കണം. എന്‍.ഡി.എ മുന്നണിയിലെ കേരള കോണ്‍ഗ്രസുകളെ ഒന്നിനെപ്പോലും മാന്യമായി പരിഗണിച്ചില്ല. ന്യൂനപക്ഷ വിരുദ്ധമുന്നണിയാണ് എന്‍.ഡി.എ എന്ന യു.ഡി.എഫ്-എല്‍.ഡി.എഫ് ആരോപണത്തെ ഇത് ശരിവെക്കുകയാണെന്നും വാര്‍ത്താസമ്മേളനത്തില്‍ പാര്‍ട്ടി നേതാവ് കെന്നഡി കരിമ്പിന്‍ കാലായില്‍ പറഞ്ഞു.