ജമീല പ്രകാശത്തിന്‍െറ പരാതി: ഡൊമിനിക് പ്രസന്‍േറഷനെതിരായ നടപടികള്‍ക്ക് സ്റ്റേ
text_fields
കൊച്ചി: നിയമസഭയില്‍ ജമീല പ്രകാശം എം.എല്‍.എയെ അപമാനിച്ചെന്ന കേസില്‍ ഡൊമിനിക് പ്രസന്‍േറഷന്‍ എം.എല്‍.എക്കെതിരായ കീഴ്ക്കോടതി നടപടികള്‍ ഹൈകോടതി സ്റ്റേ ചെയ്തു. ജമീല പ്രകാശത്തിന്‍െറ സ്വകാര്യ അന്യായത്തില്‍ തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി കേസെടുത്ത നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജിയിലാണ് ജസ്റ്റിസ് പി. ഉബൈദിന്‍െറ ഉത്തരവ്. ഹരജിക്കാരന് സംഭവത്തില്‍ പങ്കുള്ളതായി വ്യക്തമാക്കുന്ന തെളിവുകള്‍ പരാതിയില്‍ ഇല്ലാത്തതിനാല്‍ നിലവിലെ നടപടികള്‍ തുടരേണ്ടതില്ളെന്ന് വ്യക്തമാക്കിയാണ് സിംഗ്ള്‍ ബെഞ്ചിന്‍െറ ഉത്തരവ്. കീഴ്ക്കോടതി നടപടി നിയമവിരുദ്ധവും നിലനില്‍ക്കാത്തതും നീതിക്ക് നിരക്കാത്തതുമാണെന്നാണ് ഹരജിയിലെ വാദം. ശിവദാസന്‍ നായര്‍ എം.എല്‍.എ അസഭ്യമായി പെരുമാറുകയും ഹരജിക്കാരന്‍ അപകീര്‍ത്തികരമായി സംസാരിക്കുകയും ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് ജമീല പ്രകാശം സ്വകാര്യ അന്യായം നല്‍കിയത്. തുടര്‍ന്നാണ് പരാതി കോടതി ഫയലില്‍ സ്വീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
